
വാരഫലം
2026 ഏപ്രിൽ 26 മുതൽ മെയ് 2 വരെ
അശ്വതി
മത്സരപരീക്ഷകളിലും മറ്റും വിജയമുണ്ടാകും. അന്യരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. മധ്യസ്ഥന്മാർ മുഖേന കാര്യങ്ങൾ രമ്യതയിൽ എത്തുന്നതാണ്. ശിരോരോഗങ്ങൾക്ക് സാധ്യതയുണ്ട്.വ്യാപാരരംഗം അഭിവൃദ്ധിപ്പെടും.ശുഭദിനം തിങ്കൾ.
ഭരണി
പാർട്ണർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ ബിസിനസ്സ് ആരംഭിക്കും. ഔദ്യോഗികമായി സ്ഥലമാറ്റങ്ങൾ ലഭിച്ചേക്കും. മേലധികാരികളുടെ പരിഗണനയും സഹകരണവും വർദ്ധിക്കും. മുടങ്ങിക്കിടന്ന വീടുപണി പുനരാംരഭിച്ചേക്കും. ശുഭദിനം ബുധൻ.
കാർത്തിക
ക്രയവിക്രയങ്ങളിൽ നേട്ടമുണ്ടാകും. വാഹനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. സർക്കാരിൽ നിന്ന് ധനാഗമമുണ്ടാകും. ജോലിയിൽ പ്രമോഷൻ ലഭിക്കാനിടയുണ്ട്.വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ജോലി ലഭിക്കും. ശുഭദിനം ഞായർ.
രോഹിണി
രാഷ്ട്രീയ പ്രവർത്തകർ,നിയമജ്ഞർ, അധ്യാപകർ എന്നിവർക്ക് നല്ല അവസരമാണ്. സ്വത്ത് സംബന്ധമായ തർക്കവിഷയങ്ങൾ ഉണ്ടാകാം. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനം ലഭിക്കും. ചില അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത.ശുഭദിനം വെള്ളി.
മകയിരം
നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും.സർവ്വീസിലുള്ളവർക്ക് അധികവരുമാനം പ്രതീക്ഷിക്കാം. ദൂരദേശത്തേക്ക് സ്ഥലം മാറ്റം ഉണ്ടാകാൻ സാധ്യത. എഴുത്തുകാർ കലാകാരന്മാർ സാഹിത്യകാരന്മാർ എന്നിവർക്ക് നേട്ടം ഉണ്ടാകും.ശുഭദിനം ചൊവ്വ.
തിരുവാതിര
പല കാര്യങ്ങളിലും മുന്നിട്ടിറങ്ങി വിജയം കൈവരിക്കും.ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ടവർക്ക് വിജയമുണ്ടാകും. പുതിയ തൊഴിൽ മേഖലയ്ക്ക് സാധ്യത കുറയും.വിദേശയാത്രക്ക് സാധ്യത കാണുന്നു.വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. ശുഭദിനം വ്യാഴം.
പുണർതം
പൊതുവെ സമ്പത്തും പ്രശസ്തിയും വർദ്ധിക്കും.കലാകാരന്മാർക്ക് നേട്ടം.ശത്രുക്കൾ ക്ഷയിക്കും. പൊതുജനങ്ങളുടെ സഹായ സഹകരണങ്ങൾ ലഭിക്കും. രാഷ്ട്രീയ രംഗത്ത് ശോഭിക്കും.കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ശുഭദിനം തിങ്കൾ.
പൂയം
പിതാവിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും.സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കേണ്ടത് അത്യാവശ്യമാണ്. മേലധികാരികളിൽ നിന്ന് ഗുണകരമായ തീരുമാനങ്ങൾ ഉണ്ടാകും.ശുഭദിനം ഞായർ.
ആയില്യം
അംഗീകാരങ്ങൾ ഉണ്ടാകും. പരിശ്രമത്തിന് ഫലം ലഭിക്കും.പരീക്ഷകളിൽ വിജയശതമാനം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് വളരെ അനുകൂലമായ കാലഘട്ടമാണ്. ബിസിനസ്സുകളിൽ ലാഭം വർദ്ധിക്കും. പണം കളവ് പോകാതെ സൂക്ഷിക്കണം.ശുഭദിനം ഞായർ.
മകം
പുതിയ അദ്ധ്വാനമുള്ള ജോലികൾ ചെയ്യേണ്ടതായി വരും.വിദേശത്തുപോയി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. പുതിയ ബിസിനസ്സ് മേഖലകളുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും.ശുഭദിനം ശനി.
പൂരം
വാണിജ്യരംഗത്ത് അഭിവൃദ്ധി കാണപ്പെടും.വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്.അടുത്തിടപഴകുന്ന വേണ്ടപ്പെട്ടവരിൽ നിന്നും എതിർ അഭിപ്രായങ്ങൾ കേൾക്കാനിടവരും. പരീക്ഷകളിലും ഇന്റർവ്യുകളിലും വിജയിക്കും. ശുഭദിനം ബുധൻ.
ഉത്രം
അപ്രതീക്ഷിത ധനനേട്ടം കാണുന്നുണ്ട്. ഗുരുതുല്യരായ ആൾക്കാരുടെ സഹായങ്ങൾ ലഭിച്ചേക്കാം. സന്താനയോഗം കാണുന്നു. വൈവാഹികജീവിതം സുഖകരമായിരിക്കും.മാനസിക അസ്വസ്ഥത വർദ്ധിക്കും.ആരോഗ്യകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും.ശുഭദിനം തിങ്കൾ.
അത്തം
അധ്വാനത്തിന് അനുസരിച്ച് മികവും നേട്ടവും ഉണ്ടാകും.ഈശ്വരാധീനം വർദ്ധിക്കും.കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും വിജയവും ഉണ്ടാകും. കേസ്-വഴക്കുകളിൽ അനുകൂലവിധി ഉണ്ടാകും. കാർഷിക മേഖലയിൽ അഭിവൃദ്ധി ഉണ്ടാകും.ശുഭദിനം ഞായർ.
ചിത്തിര
വിദേശത്ത് ജോലിയുള്ളവർക്ക് സാമ്പത്തിക ലാഭം ഉണ്ടാകും.പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കാര്യതടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. ചതിവിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. കലാകാരന്മാർക്ക് വളരെ അനുകൂലമായ സമയമാണ്. ശുഭദിനം തിങ്കൾ.
ചോതി
സമർത്ഥമായി കാര്യങ്ങൾ ചെയ്യുകയും പണം ലഭിക്കുകയും ചെയ്യും. നികുതി സംബന്ധമായി സർക്കാരിലേക്ക് പണം അടക്കേണ്ടിവരും. ഗൃഹം മാറാൻ വേണ്ടി ശ്രമിക്കും. രാഷ്ട്രീയ പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടവും അംഗീകാരവും ലഭിക്കും. ശുഭദിനം ബുധൻ.
വിശാഖം
വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാകും. ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് പല പദ്ധതികളും ആവിഷ്‌കരിക്കും. തൊഴിൽ മേഖലകളിൽ ലാഭം വർദ്ധിക്കും. അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സർക്കാർ സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കും. ശുഭദിനം വ്യാഴം.
അനിഴം
ആരംഭിച്ച സംരംഭങ്ങൾ പുരോഗമിക്കും. തൊഴിൽ മേഖലകളിൽ ലാഭവും നേട്ടവും ഉണ്ടാകും.വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തർക്കവിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടത് അത്യാവശ്യമാണ്.ശുഭദിനം ഞായർ.
തൃക്കേട്ട
കുടുംബത്തിൽ സുഖവും സംതൃപ്തിയും ലഭിക്കും. വെള്ളനിറത്തിലുള്ള വസ്തുക്കൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്. വീടുപണിക്കുള്ള തടസ്സങ്ങൾ നീങ്ങും. സിനിമ സീരിയൽ രംഗത്ത് അവസരങ്ങൾ വർദ്ധിക്കും.ശുഭദിനം വെള്ളി.
മൂലം
പ്രധാനപ്പെട്ട ചില പ്രമാണങ്ങൾ കൈവ ശം വന്നുചേരും. തൊഴിലിൽ ലാഭ ശതമാനം വർദ്ധിക്കും. വിദേശ യാത്രകൾക്ക് സാഹചര്യമൊരുങ്ങും. പണ സംബന്ധമായ ഇടപാടുകൾ കൂടുതൽ ശ്രദ്ധിച്ച് മാത്രമേ ചെയ്യാവൂ.കുടുംബസ്വത്തിന്റെ വിഹിതം ലഭിക്കും. ശുഭദിനം തിങ്കൾ.
പൂരാടം
പലചരക്ക്, ഹോട്ടൽ എന്നീ വ്യാപാരം നടത്തുന്നവർക്ക് വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകും. വിവാഹലോചനകൾ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ തീരുമാനമാകും. ദൂരയാത്ര സാധ്യമാകും.ശുഭദിനം ഞായർ.
ഉത്രാടം
ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. പുതിയ വീടോ വാഹനമോ വാങ്ങാൻ ഇടവരും.പണം നഷ്ടപ്പെട്ടു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ കാര്യങ്ങളിൽ തടസ്സം നേരിടാം. വിദ്യാർത്ഥികൾ പരീക്ഷകളിലും ഇന്റർവ്യുകളിലും വിജയിക്കും.ശുഭദിനം വെള്ളി.
തിരുവോണം
വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. പരീക്ഷകളിൽ വിജയിക്കും. ബിസിനസ്സുകളിൽ ലാഭം വർദ്ധിക്കും. ദൂരദേശത്തുനിന്നു വിവാഹ ആലോചനകൾ വരും. സർവ്വീസ് മേഖലയിൽപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർക്ക് പുരോഗതി കൈവരും.ശുഭദിനം ബുധൻ.
അവിട്ടം
കൂട്ടുകച്ചവടത്തിൽ നല്ല ആദായം ലഭിക്കും. സാമൂഹികമായി നല്ല അംഗീകാരം ഉണ്ടാകും. ശത്രുക്കളുടെ ഭാഗത്തുനിന്ന് ദുഷ്പ്രവർത്തികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഭൂമി വാങ്ങാൻ സാധിക്കും. സന്താനങ്ങൾക്ക് സൗഖ്യമുണ്ടാകും.ശുഭദിനം വ്യാഴം.
ചതയം
സ്ത്രീജനങ്ങൾ മുഖേന പല സഹായങ്ങളും ഉണ്ടാകും. ജോലി സ്ഥലത്ത് കൂടുതൽ നേരം ചെലവഴിക്കും. തർക്കവിഷയങ്ങളിൽ നിന്ന് മാറി നില്ക്കണം. മാനസിക സംതൃപ്തി ഉണ്ടാകും.സ്വത്ത് ഭാഗം വച്ച് ലഭിക്കും.വിവാഹ തടസ്സങ്ങൾ മാറി വരും.ശുഭദിനം ഞായർ.
പൂരുരുട്ടാതി
പുതുതായി ജോലിയിൽ പ്രവേശിക്കാൻ അവസരം. ചില വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. ഉദര സംബന്ധമായ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. സന്താനങ്ങൾ മുഖേന ധനാഗമമുണ്ടാകും.ലോണുകൾ പെട്ടെന്ന് ലഭിക്കും. ശുഭദിനം വ്യാഴം.
ഉത്തൃട്ടാതി
വീട് വെക്കാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും.ആരോഗ്യനില അഭിവൃദ്ധിപ്പെടും.വിദേശയാത്രയ്ക്ക് സാധ്യത.തൊഴിലിടത്ത് കൂടുതൽ കഠിനാധ്വാനം വേണ്ടിവരും. യുവജനങ്ങളുടെ വിവാഹം നടക്കും.ശുഭദിനം വെള്ളി.
രേവതി
ബിസിനസ്സിൽ ഗണ്യമായ പുരോഗതി ഉണ്ടാകും. പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നീങ്ങും. യാത്രാ വേളകളിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത.ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അധികസമയം ജോലി ചെയ്യേണ്ടിവരും.ശുഭദിനം വെള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |