
ചേർത്തല: പഞ്ചായത്തിന്റെ കാനയുള്ള തോട് സ്വകാര്യ വ്യക്തി മൂടിയതായി പരാതി.മുഹമ്മ പഞ്ചായത്ത് 17ാം വാർഡിൽ തടുത്തുവെളി മിൽമ സൊസൈറ്റിയുടെ കിഴക്കുവശത്ത്,പഞ്ചായത്തിന്റെ കാന ഉള്ള തോടാണ് മൂടിയത്. വർഷങ്ങളായി മഴവെള്ളം ഒഴുകി പോകുന്ന തോടിന്റെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ പോകുന്ന ഭാഗമാണ് ജെ.സി.ബി ഉപയോഗിച്ച് മൂടിയത്. മഴക്കാലത്ത് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. പല വീടുകളിലും വെള്ളം കയറുന്ന അവസ്ഥയും ഉണ്ടാകും. അധികാരികൾ തോട് പുന:സ്ഥാപിച്ച് തരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.പഞ്ചായത്ത് അധികൃതർക്ക് പരാതിയും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
