നെടുങ്കണ്ടം: നാട്ടുകാരുടെ സഹായത്തോടെ പൊലീസിന്റെ പിടിയിലായ പ്രതി സജി കുറ്റം സമ്മതിച്ചെന്നും അമ്മയെയും സഹോദരനെയും കൊന്നത് മൂന്ന് കാരണങ്ങൾ കൊണ്ടാണെന്നും ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വത്ത് തർക്കവും വിവാഹത്തിന് തടസ്സം നിന്നതും സജിയുടെ പിതാവിനെ ചൊല്ലിയുള്ള തർക്കവുമാണ് കൊലപാതക കാരണം. കൃത്യം നടത്തിയത് നിലവിൽ സജി മാത്രമാണെന്നാണ് നിഗമനം. എങ്ങനെ കൊലപ്പെടുത്തി എന്ന് നിലവിൽ പറയാനാകില്ല. പിതാവ് മാത്യുവിന്റെ തിരോധാനത്തിൽ ആവശ്യമെങ്കിൽ കേസ് പുനരന്വേഷിക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |