
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നേരിയതോ ഇടത്തരമോ ആയ മഴയ്ക്കൊപ്പം തന്നെ ശക്തായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തിയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇടിമിന്നലോടു കൂടിയ മഴയാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ഇടിമിന്നൽ ആഘാതം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാൻ ശ്രദ്ധിക്കണം.ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനോ ചില്ലകൾ ഒടിഞ്ഞു വീഴാനോ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാഗ്രത പുലർത്തണം. വൈദ്യുത ലൈനുകൾക്ക് സമീപം നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |