
പൊന്നാനി:പൊന്നാനി ഹാർബറിൽ നായ്ക്കൾ വലിച്ചിഴയ്ക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.പൊന്നാനി സൗത്ത് മാറാപ്പിന്റെ വീട്ടിൽ അയൂബിന്റെ മകൾ ഫാത്തിമയാണ്(22) കൊല്ലപ്പെട്ടത്.കൊലയ്ക്ക് ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെ, ഭർത്താവ് മരക്കടവ് രായമരക്കാർ വീട്ടിൽ മുഹമ്മദിനെ (ബാവ, 24 ) പൊലീസ് അറസ്റ്റ് ചെയ്തു.
കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് ഫാത്തിമയെ കൊന്നതെന്ന് പ്രതി മൊഴിനൽകി.സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകം.പ്രതി ലഹരിക്കടിമയാണ്.ഒന്നരവർഷം മുമ്പായിരുന്നു മുഹമ്മദിന്റെയും ഫാത്തിമയുടെയും വിവാഹം.ഇവർക്ക് നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്.
പൊന്നാനി ഹാർബർ പരിസരത്ത് ഇന്നലെ രാവിലെയാണ് മണൽതിട്ടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന്റെ കാൽ നായ്ക്കൾ വലിച്ചിഴയ്ക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ അറിയിച്ചു.മൃതദേഹത്തിന് മുകളിൽ മണ്ണ് വാരിയിട്ട് മറയ്ക്കാനും ശ്രമം നടന്നിരുന്നു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |