SignIn
Kerala Kaumudi Online
Friday, 01 May 2026 3.05 AM IST

"മൊട്ടയടിച്ച് കമ്മലിട്ട് നടക്കുന്നത് ഫ്രീക്ക് സ്റ്റൈൽ,​ പി വി അൻവർ ധൈര്യം കാട്ടേണ്ടത് തല പകുതി മൊട്ടയടിക്കാൻ "

Increase Font Size Decrease Font Size Print Page
pv-anvar

തിരുവനന്തപുരം : മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് കൊണ്ടുള്ള പി. വി. അൻവറിന്റെ മൊട്ടയടി പ്രയോഗത്തിൽപ്രതികരിച്ച് തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ "മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ. മൊട്ടയടിക്കുന്നതിനെ എന്തോ മാരകമായ,ദുരന്തമായ സംഗതി എന്നുള്ള വ്യാഖ്യാനത്തെ എതിർക്കുന്നുവെന്ന് സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ പ്രസ്താവനയിൽ വ്യക്തമാക്കി. തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുക എന്നുള്ളത് ഒരു ഫ്രീക്ക് ലുക്ക് ആണ്. പകുതി മൊട്ടയടിച്ച് നടക്കുവാനാണ് അദ്ദേഹം ധൈര്യം കാട്ടേണ്ടത്", ഇന്ന് സംഘടനയിൽ 40 രാജ്യങ്ങളിൽ നിന്നായി 2000 ത്തിലേറെ മെമ്പർമാരുണ്ട്, കൃഷിക്കാരൻ മുതൽ വിമാനം ഓടിക്കുന്നവർ വരെ സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ള മെമ്പർമാർ മൊട്ടയടിച്ച് അതിൽ അതിൽ അഭിമാനിച്ച് മുന്നോട്ടുപോകുന്നവരാണ്. മാളിലോ തിയേറ്ററിലോ റോഡിലോ ബസ്സിലോ എല്ലായിടത്തും തല മൊട്ടയടിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ നടന്നു പോകുന്ന വ്യക്തികളെ കാണാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബേപ്പൂർ മണ്ഡലത്തിൽ തനിക്ക് ജയമുറപ്പെന്നും മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്‌റ്റേഷൻ വരെ നടക്കുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥഇ പി.വി. അൻവർ പറഞ്ഞിരുന്നു. മറിച്ച് സംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചിരുന്നു. മണ്ഡലത്തിൽ അൻവറിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും വോട്ടുശതമാനത്തിൽ കുറവുവരുമെങ്കിലും ബേപ്പൂർ ഉറച്ച എൽഡിഎഫ് കോട്ടയായി തന്നെ നിൽക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നാണ് അൻവറിന്റെ അവകാശവാദം

TAGS: PV ANWAR, ELECTION 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.