
തിരുവനന്തപുരം: തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് പരാതി. ഒന്നാം റാങ്കുകാരനായ സീനിയർ സി.പി.ഒയ്ക്ക് താഴെയുള്ള റാങ്കുകാരേക്കാൾ 18മാർക്ക് അധികം ലഭിച്ചതാണ് പരാതിക്ക് അടിസ്ഥാനം. വൈസ് പ്രിൻസിപ്പലും രണ്ട് ഇൻസ്പെക്ടർമാരുമടങ്ങിയ ബോർഡാണ് പരീക്ഷ നടത്തിയതെന്നും ഒരു ക്രമക്കേടുമുണ്ടായിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ ആർ.ജയശങ്കർ വ്യക്തമാക്കി. എഴുത്തുപരീക്ഷയും അഭിരുചി പരിശോധനയും നടത്തിയാണ് റാങ്ക് പട്ടികയുണ്ടാക്കിയത്. ഭാവിയിലുണ്ടാവുന്ന ഒഴിവുകളിലേക്കാണ് യോഗ്യരുടെ പട്ടികയുണ്ടാക്കിയതെന്നും ഇതിൽ യാതൊരുവിധ ക്രമക്കേടുകളുമുണ്ടായിട്ടില്ലെന്നും പ്രിൻസിപ്പൽ 'കേരളകൗമുദി"യോട് പറഞ്ഞു. മുൻകാലങ്ങളിൽ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ട്രെയിനിംഗ് കോളേജിൽ ഡെപ്യൂട്ടേഷനിൽ എത്തിയിരുന്നത്. ആദ്യമായാണ് പരീക്ഷ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |