
178 വീടുകളുടെ നിർമ്മാണം പൂർത്തിയായി
കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ 19 കുടുംബങ്ങൾക്ക് കൂടി വീടുകൾ കൈമാറി. സോൺ 3, 4 എന്നിവയിലുൾപ്പെട്ട രണ്ട് ക്ലസ്റ്ററുകളിലെ 19 വീടുകളാണ് കൈമാറിയത്. ഇതോടെ താക്കോൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 26 ആയി. ഊരാളുങ്കൽ, കിഫ് കോൺ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വീടുകൾ പരിശോധിച്ചു. 178 കുടുംബങ്ങളും ഒരുമിച്ച് താമസമാക്കാം എന്നാണ് ഇന്നലെ താക്കോൽ കിട്ടിയവരുടെ നിലപാട്. കുടുംബ സമേതം വീടുകളിൽ സമയം ചെലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്. വരുംദിവസങ്ങളിലും കൂടുതൽ വീടുകൾ കൈമാറും. നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി കിഫ്‌കോണിന് കൈമാറി. മേയ് പകുതിയോടെ ഇവിടെ താമസിച്ചുതുടങ്ങും. വീടുകൾ ഗുണഭോക്താക്കളുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുകയും താക്കോൽ കൈമാറുകയും ചെയ്യുന്ന കാലതാമസമാണ് ഇപ്പോൾ നേരിടുന്നത്. രണ്ടാഴ്ചക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകും. ഒരേ ദിവസം വിവിധ മതാചാര പ്രകാരമുള്ള ചടങ്ങുകൾ നടത്തി താമസമാക്കാനാണ് ഗുണഭോക്താക്കളുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |