
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2026 മേയ് 3 - 1201 മേടം 20 ഞായറാഴ്ച. ( 2 നാഴിക 29 വിനാഴിക വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം ) [ ദ്വതീയ തിഥി 52 നാഴിക 10 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )
അശ്വതി: സുഹൃത്തുക്കളിൽ നിന്ന് മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും. സഹോദരന്മാരുമായി സ്വത്ത് തര്‍ക്കം, അപകട സാദ്ധ്യത, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
ഭരണി: ഔഷധ സേവയോ ആശുപത്രി വാസമോ വേണ്ടി വരും. രാഷ്ട്രീയ രംഗത്ത് പൊതുജന രോഷത്തെ നേരിടേണ്ടി വരും, സ്ത്രീകള്‍ കാരണം മാനഹാനിക്ക് ഇടയായേക്കാം, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.
കാര്‍ത്തിക: ധനമിടപാടുകളില്‍ ജാഗ്രത പാലിക്കണം. കുടുംബത്തില്‍ സമാധാനം നഷ്ടപ്പെടും, വീടുവിട്ട് നില്‍ക്കേണ്ടതായ അവസരങ്ങള്‍ വന്നുചേരും. പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, രഹസ്യ ജീവിതം.
രോഹിണി: കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. സ്ത്രീകളുമായി കലഹം, തൊഴില്‍ രംഗത്ത് പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം, സഹോദരരുമായി കലഹം, ആദായത്തില്‍കുറവ് അനുഭവത്തില്‍ വരും.
മകയിരം: സാമ്പത്തിക സ്ഥിതി അത്ര മെച്ചമായിരിക്കില്ല. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍, വിലപ്പെട്ട രേഖകള്‍ നഷ്ട്ടപ്പെടാം, ലഹരികളോട് താല്‍പര്യം വർദ്ധിക്കും.
തിരുവാതിര: സുഹൃദ്‌സഹായം കൊണ്ട് മനസിന് ആശ്വാസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. സാമ്പത്തികമായി നേട്ടം, വിദേശവാസം ഗുണം ചെയ്യും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.
പുണര്‍തം: വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളിൽ താല്പര്യം വര്‍ദ്ധിക്കും. ദൂരയാത്രകളില്‍ കൂടി നേട്ടം. സഹോദര ഗുണം, യാത്രയില്‍ നേട്ടം, ആഗ്രഹ സാഫല്ല്യം നേടും, സംതൃപ്തിയുണ്ടാകും.
പൂയം: വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. ശമ്പള വര്‍ദ്ധനയുണ്ടാകും, സര്‍ക്കാര്‍ അംഗീകാരവും ലഭിക്കും, സുഹൃദ് ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും.
ആയില്യം: ആഘോഷ വേളകളിൽ പങ്കെടുക്കും. ചതിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, പരീക്ഷണങ്ങളിൽ വിജയിച്ച് ജീവിത വിജയം നേടാന്‍ സാധിക്കും, കുടുംബ സമേതമുള്ള തീര്‍ത്ഥയാത്രകള്‍ ഉല്ലാസ യാത്രകള്‍.
മകം: സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. വിദേശയാത്രയ്ക്കുള്ള അവസരം, ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകള്‍ കൈവരും, വിദേശ യാത്രാ പരിശ്രമങ്ങള്‍ സഫലീകൃതമാകും, എല്ലാരംഗത്തും അഭിവൃദ്ധി.
പൂരം: ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സഫലീകൃതമാകും, സഹോദര സഹായം പ്രശസ്ഥരുമായി ഇടപെടാന്‍ അവസരം ലഭിക്കും.
ഉത്രം: കഠിന പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. പ്രതിബന്ധങ്ങളെ അതിജീവിക്കും, ബിസിനസില്‍ ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കണം. പ്രധാനപ്പെട്ട മംഗള കര്‍മ്മങ്ങളില്‍ പ്രമുഖ സ്ഥാനം ലഭിക്കാന്‍ യോഗം.
അത്തം: തൊഴില്‍പരമായി അനുകൂലസമയം, പലവിധത്തില്‍ സാമ്പത്തിക നേട്ടം. അവിവാഹിതർക്ക് വിവാഹാലോചന പുരോഗമിക്കും, തൊഴില്‍ മേഖലയില്‍ സാമ്പത്തിക ചെലവ്. ബന്ധുദോഷം, ദാമ്പത്യസുഖക്കുറവ്.
ചിത്തിര: ഗൃഹാന്തരീക്ഷം അസംതൃപ്തം ആയിരിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും, ലഹരി ഉപയോഗം ഒഴിവാക്കുക, വ്യവഹാര പരാജയം, കലഹം, പ്രാര്‍ഥനക്ക് ഫലം കിട്ടും, ഉപകാര സ്മരണ കാണിക്കും.
ചോതി: കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴില്‍ മേഖല ഉഷാറാകും, സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, മനഃപ്രയാസങ്ങൾ വര്‍ദ്ധിക്കും, സ്ത്രീകള്‍മൂലം അധിക ചെലവ്.
വിശാഖം: മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തിൽ മിതത്വം പാലിക്കണം. സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം. ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും. തൊഴില്‍ സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും.
അനിഴം: കച്ചവടക്കാര്‍ക്ക് ദിവസം അനുകൂലമാണ്. കുടുംബത്തില്‍ ഐശ്വര്യം വർദ്ധിക്കും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം, ബന്ധുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും, വാഹന സംബന്ധമായ അപകട ദുരിതങ്ങള്‍.
കേട്ട: വിദ്യാഭ്യാസകാര്യത്തിൽ പുരോഗതി ദൃശ്യമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും. യാത്രയില്‍ നേട്ടം, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം. മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ.
മൂലം: വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും. ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വഹിക്കും, ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വർദ്ധിക്കും, വിദേശവാസം ഗുണം ചെയ്യും.
പൂരാടം: കലാകാരന്മാര്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭിക്കും. തൊഴിലിൽ പുരോഗതി വന്നുചേരും, കുടുംബ സമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖലയില്‍ പ്രശനങ്ങൾ കുറയും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍.
ഉത്രാടം: വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. വിനോദ സഞ്ചാരം, ഇഷ്ട ഭക്ഷണ ലഭ്യത. അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും. യാത്ര വേണ്ടി വരും.
തിരുവോണം: വസ്തുസംബന്ധമായ ക്രയവിക്രയങ്ങൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. പണമിടപാട് രംഗത്ത് മേന്മ, ഗുണാനുഭവങ്ങള്‍, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.
അവിട്ടം: ജനപ്രീതിയും പ്രശംസയും നേടും, ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും, തര്‍ക്കങ്ങള്‍ പരിഹരിക്കും, സന്താന ഗുണം, ദേവാലയദര്‍ശന യോഗം. എല്ലാകാര്യത്തിലും അഭിവൃദ്ധിയും മുന്നേറ്റവും പ്രകടമാകും.
ചതയം: അറിയിപ്പ് ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. അധികാരപ്രാപ്തി, ഭാഗ്യ വര്‍ദ്ധന, കുടുബസുഖം,കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
പൂരുരുട്ടാതി: സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. കുടുംബപരമായി ഗുണം, ഭൂമി, വാഹനം ക്രയവിക്രയം നടക്കും, ശുഭാപ്തി വിശ്വാസം മന:സുഖം എന്നിവ ലഭിക്കും.
ഉത്തൃട്ടാതി: തടസപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കു പോക്കുണ്ടാകും. കാര്യങ്ങള്‍ ഉദ്ദേശിച്ച തരത്തില്‍ മുന്നോട്ടു നീക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പരിശ്രമത്തില്‍ വിജയിക്കും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.
രേവതി: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം, പൂര്‍വികധനം അനുഭവത്തില്‍ വരും,
ജോലി ലഭ്യത, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും, സന്താനസുഖം, മാതൃഗുണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |