
നാലാം സെമസ്റ്റർ ബി.എഡ് (2019 സ്കീം) ഓൺലൈൻ പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
നാല്, ആറ്, എട്ട് സെമസ്റ്റർ (പെയിന്റിംഗ്, സ്കൾപ്ച്ചർ, അപ്ലൈഡ് ആർട്ട്), പത്താം സെമസ്റ്റർ (പെയിന്റിംഗ്, സ്കൾപ്ച്ചർ, അപ്ലൈഡ് ആർട്ട്) ബിഎഫ്എ (ഹിയറിംഗ് ഇംപയേർഡ്) റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 8 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവവോസി 7 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷയുടെ പ്രോജക്ട് വൈവവോസി 6 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രോജക്ട് ആൻഡ് വൈവവോസി 8 നും പ്രാക്ടിക്കൽ 11 മുതലും നടത്തും.
കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), എം.ബി.എ ജനറൽ (ഈവനിംഗ് റഗുലർ) ബാച്ച് പ്രവേശനത്തിനായി ഏപ്രിൽ 23, 24 തീയതികളിൽനടത്തിയ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പ്രോജക്ട്/വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോജക്ട്/പെർഫോമൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.ബി.എ പരീക്ഷയുടെ പ്രോജക്ട് വർക്ക് ആൻഡ് വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ പ്രോജക്ട്, വൈവവോസി വിവിധ പരീക്ഷകളുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. 15നകം അപേക്ഷിക്കണം. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേഴ്സ് എക്സാമിനേഷൻ, ഏതെങ്കിലും ബിരുദം (അറബിക് രണ്ടാം ഭാഷയായിരിക്കണം). ഫോൺ 04712308846, 9747318105
എം.ജി സർവകലാശാല പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എം.ബി. എ (2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ 20 മുതൽ നടക്കും.
പരീക്ഷാഫലം
എം. കോം (ലാസ്റ്റ് ആൻഡ് ഫൈനൽ മേഴ്സി ചാൻസ്) 2001 അഡ്മിഷനു മുൻപുള്ള റഗുലർ, 2002 അഡ്മിഷനു മുൻപുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ആന്വൽ സ്കീം ജനുവരി 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (പുതിയ സ്കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) നവംബർ 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
ജെറിയാട്രിക് കെയർ ഡിപ്ലോമ
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലുമായി 16 ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി 29 വരെ നീട്ടി. യോഗ്യത പ്ലസ് ടു. വിവരങ്ങൾക്ക്: www.ihrdadmissions.org, 8547005000.
മെഡിക്കൽ പ്രവേശനത്തിന്
രേഖയായി പ്രവാസി ഐ.ഡി കാർഡ്
തിരുവനന്തപുരം: എൻ.ആർ.ഐ ക്വോട്ടയിൽ മെഡിക്കൽ പ്രവേശനത്തിനുള്ള രേഖയായി പ്രവാസി ഐ.ഡി കാർഡ് ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എൻട്രൻസ് കമ്മിഷണറുടെ ശുപാർശ അംഗീകരിച്ചാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |