SignIn
Kerala Kaumudi Online
Sunday, 03 May 2026 10.14 PM IST

ലോകോത്തര വജ്രശേഖരം: ജോസ് ആലുക്കാസ് 'സിഗ്നേച്ചർ ജുവലറി ഷോ'

Increase Font Size Decrease Font Size Print Page
ja

 ഉദ്ഘാടനം ഐശ്വര്യ ലക്ഷ്മി നിർവ്വഹിച്ചു

തിരുവനന്തപുരം: ഗുണനിലവാരത്തിലും നൂതന ഡിസൈനുകളിലും വിശ്വാസ്യതയാർജ്ജിച്ച പ്രമുഖ ജുവലറി ഗ്രൂപ്പായ ജോസ് ആലുക്കാസ്, ലോകോത്തര വജ്രാഭരണങ്ങളുടെ പ്രത്യേക പ്രദർശനമായ 'സിഗ്നേച്ചർ ജുവലറി ഷോ' ആരംഭിച്ചു. ഈസ്റ്റ് ഫോർട്ട് ഷോറൂമിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ഐശ്വര്യ ലക്ഷ്മി നിർവഹിച്ചു. 24 വരെയാണ് പ്രദർശനം

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രകൃതി ദത്ത വജ്രങ്ങളുടെ വിപുലമായ ശേഖരമാണ് പ്രധാന ആകർഷണം. അന്താരാഷ്ട്ര ലബോറട്ടറികൾ സാക്ഷ്യപ്പെടുത്തിയതും അതീവ കൃത്യതയോടെ മിനുക്കിയെടുത്തതുമായ വജ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിലോലമായ മാലകൾ, വ്യത്യസ്തമായ കമ്മലുകൾ, വധൂവരന്മാർക്കായുള്ള ആധുനിക ബ്രൈഡൽ സെറ്റുകൾ എന്നിങ്ങനെ സമകാലിക ശൈലിയിലുള്ള വൈവിധ്യമാർന്ന ഡിസൈനുകൾ ഉപഭോക്താക്കൾക്ക് നേരിൽ കാണാം. പ്രദർശനത്തോടനുബന്ധിച്ച് വജ്രാഭരണങ്ങൾക്ക് 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വാങ്ങുന്ന ഓരോ കാരറ്റിനും 500 മില്ലിഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും. പഴയ സ്വർണം നൽകി അന്താരാഷ്ട്ര നിലവാരമുള്ള വജ്രാഭരണങ്ങൾ വാങ്ങാനുള്ള സൗകര്യവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.വ്യക്തിഗത താത്പ്പര്യങ്ങൾക്കനുസരിച്ച് ആഭരണങ്ങൾ രൂപകല്പന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക സേവനങ്ങളും ലഭ്യമാണ്.

തിരുവനന്തപുരത്തെ ആഭരണപ്രേമികളുടെ പാരമ്പര്യത്തോടുള്ള സ്നേഹവും നവീനതയോടുള്ള താൽപ്പര്യവുമാണ്

ഇത്തരമൊരു പ്രദർശനം സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു. പരമ്പരാഗത കരകൗശല വിദ്യയും ആധുനിക ചാരുതയും സമന്വയിക്കുന്നതാണ് പുതിയ ശേഖരം.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.