
ശിവഗിരി: ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഗുരുദേവ കല്പനയ്ക്ക് വിധേയമായി ശിവഗിരിയിൽ നടന്നു വന്ന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് സമാപിച്ചു. ചിത്തിര പൗർണമി ദിനമായ വെള്ളിയാഴ്ച രാവിലെ നടന്ന ശ്രീശാരദ അഷ്ടോത്തര ശതനാമാവലി സമൂഹാർച്ചനയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. ശ്ലോകത്രയി,ഗദ്യപ്രാർത്ഥന,സ്വാനുഭവഗീതി എന്നീ വിഷയങ്ങളിൽ ഡോ.എം.സന്തോഷ് കുമാർ (കോഴിക്കോട് ചെലന്നൂർ ശ്രീനാരായണ കോളേജ് അസി.പ്രൊഫസർ),സ്വാമി സന്ദീപാനന്ദഗിരി (ആചാര്യൻ,സ്കൂൾ ഒഫ് ഭഗവത്ഗീത),ബ്രഹ്മചാരി അചലാമൃതചൈതന്യ (ഡെപ്യൂട്ടി ജനറൽ മാനേജർ,അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് കൊച്ചി) എന്നിവർ ക്ലാസെടുത്തു. തുടർന്ന് തമിഴ് - കന്നഡ - തെലുങ്ക് സമ്മേളനവും മഹാപരിനിർവാണ ശതാബ്ദിസമ്മേളനവും നടന്നു.
ശനിയാഴ്ച നടന്ന ഗുരുധർമ്മ പ്രചാരണസഭ വാർഷികയോഗത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ രജിസ്ട്രാർ കെ.ടി.സുകുമാരൻ, മാതൃസഭാ സെക്രട്ടറി ശ്രീജ.ജി.ആർ, യുവജനസഭ കൺവീനർ സുബിത്.എസ്.ദാസ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു . ഡോ.പി.ചന്ദ്രമോഹൻ, കെ.കെ.കൃഷ്ണാനന്ദബാബു, സുരേന്ദ്രബാബു, പ്രൊഫ.ടി.സനൽകുമാർ, സത്യൻപന്തത്തല, എസ്.അശോകൻ ശാന്തി, ചന്ദ്രൻ പുളിങ്കുന്ന് തുടങ്ങിയവർ സംസാരിച്ചു . ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ നന്ദിയും പറഞ്ഞു
ഫോട്ടോ:ശിവഗിരിയിൽ നടന്ന ഗുരുധർമ്മ പ്രചാരണസഭ വാർഷികയോഗത്തിന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീപം തെളിയിക്കുന്നു. ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ , ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |