ചിറക്കുനി: മൂല്യരഹിതമായ വിദ്യാഭ്യാസ കാലത്ത് അതിജീവനത്തിന്റെ വഴിയായി വിദ്യാഭ്യാസം മാറിയതോടെ അദ്ധ്യാപകർ ഇപ്പോൾ പഠിപ്പിക്കുന്നത് പ്ലെയ്സ്മെന്റിനാണെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. സോഷ്യലിസ്റ്റ് ചിന്തകനും ഗാന്ധിയൻ പ്രചാരകനും ഡയറ്റ് പ്രിൻസിപ്പലുമായിരുന്ന എം.പി. ബാലകൃഷ്ണൻ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പുരസ്കാര സമർപ്പണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമിതി ചെയർമാൻ ചൂര്യയി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി ബാലകൃഷ്ണൻ പുരസ്കാരം ധർമ്മടം ഗവൺമെന്റ് മാപ്പിള എൽ.പി. സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്ന കെ. വിജയന് കല്പറ്റ നാരായണൻ സമ്മാനിച്ചു. ഡയറ്റ് റിട്ട. സീനിയർ ലക്ചറർ ഉണ്ണികൃഷ്ണൻ കുന്നിരിക്ക, കൊക്കോടൻ ലക്ഷ്മണൻ, കല്യാട്ട് പ്രേമൻ, വി.കെ ജയന്തൻ, പി.കെ സുധീർകുമാർ എന്നിവർ പ്രസംഗിച്ചു. സാഹിത്യകാരി കാർത്തിക അണ്ടലൂർ ഗുരുവന്ദനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |