SignIn
Kerala Kaumudi Online
Monday, 04 May 2026 3.18 AM IST

കെ.പി.എസ്.ടി.എ പ്രതിഷേധ സായാഹ്നം

Increase Font Size Decrease Font Size Print Page
kpsta
കെ.പി.എസ്.ടി.എ പ്രതിഷേധ സായാഹ്നം സംസ്ഥാന സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: പ്രായോഗികമല്ലാത്ത സ്കൂൾ ഫിറ്റ്നസ് ഉത്തരവിന് പകരം, കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ ഉത്തരവ് പുനഃസ്ഥാപിക്കുക, സുരക്ഷാ ഉത്തരവാദിത്തം പൂർണ്ണമായും അദ്ധ്യാപകന്റെ ചുമതലയിൽ ഏൽപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.കെ അജിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ അലോഷ്യസ് ജോർജ്ജ്, സ്വപ്ന ജോർജ്, എം.കെ പ്രിയ, ജില്ലാ സെക്രട്ടറി ടി. രാജേഷ് കുമാർ, ട്രഷറർ പി. ശ്രീജ പി. ജലജാക്ഷി, എം. സുമേഷ്, കെ.ടി റോയി, കെ. സുഗതൻ, കെ.വി ജനാർദ്ദനൻ, വിമൽ അടിയോടി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KASARGOD, KPSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.