SignIn
Kerala Kaumudi Online
Monday, 04 May 2026 3.18 AM IST

ഗൈനക് സർജൻമാരുടെ സംസ്ഥാന സമ്മേളനം കൊല്ലത്ത്

Increase Font Size Decrease Font Size Print Page

കൊല്ലം: വജൈനൽ സർജറി ചെയ്യുന്ന ഗൈനക്കോളജി ചികിത്സാ വിദഗ്ദ്ധരുടെ സംഘടനയായ സൊസൈറ്റി ഒഫ് വജൈനൽ സർജൻസ് ഓഫ് ഇന്ത്യ (സോവ്‌​സി) ഒന്നാം സംസ്ഥാന സമ്മേളനം 16, 17 തിയതികളിൽ കൊല്ലത്ത് നടക്കും. സോവ്‌​സി കൊല്ലം ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്വയ്‌​ലോൺ ബീച്ച് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ 500 ഡോക്ടർമാർ പങ്കെടുക്കുമെന്ന് സോവ്‌​സി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.ആർ. റീന, സംസ്ഥാന സെക്രട്ടറി ഡോ. എം. ദീപ്തി, ജനറൽ കൺവീനർ ഡോ. എം. വേണുഗോപാൽ എന്നിവർ അറിയിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന്150 പിജി വിദ്യാർത്ഥികളും സമ്മേളനത്തിനെത്തും.

ഗൈനക്കോളജിയുമായി ബന്ധപ്പെട്ട നൂതന ചികിത്‌​സകൾ പരിചയപ്പെടുത്താൻ 16ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ശില്പശാല സംഘടിപ്പിക്കും. വൈകിട്ട് 6.30ന് സമ്മേളനം സോവ്‌​സി ദേശീയ പ്രസിഡന്റ് ഡോ. വി.പി. പൈലിയും പ്രശസ്ത ഗൈനക് സർജൻ ഡോ. പി.സി. മഹാപത്രയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഡോ. എൻ.ആർ. റീന അദ്ധ്യക്ഷത വഹിക്കും. 17ന് രാവിലെ 9 മുതൽ വൈകിട്ട് 3.40 വരെ വിദഗ്ദ്ധർ നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകളും നടക്കും. മുതിർന്ന ഗൈനക് സർജൻമാരായ ഡോ. എച്ച്.പി. പട്‌​നായിക്, ഡോ. പി.സി. മഹാപത്ര, ഡോ. അപൂർവ്വ ബി.പഞ്ചോളി, ഡോ. ശ്രീകല പ്രസാദ്, ഡോ. ലില്ലി വർഗീസ് എന്നിവർ ചർച്ചകൾ നയിക്കും. പി.ജി വിദ്യാർത്ഥികൾ ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളും വീഡിയോകളും പോസ്റ്ററുകളും അവതരിപ്പിക്കും. 17ന് വൈകിട്ട് 3.50ന് സമാപന സമ്മേളനം.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.