SignIn
Kerala Kaumudi Online
Wednesday, 06 May 2026 6.34 AM IST

ലയൺസ് ഡിസ്ട്രിക്ട് 318 എ : ഗവർണർ,​ വൈസ് ഗവർണർമാരെ തിരഞ്ഞെടുത്തു

Increase Font Size Decrease Font Size Print Page
rv-biju

തിരുവനന്തപുരം: പാറശാല മുതൽ ഹരിപ്പാട് വരെയുള്ള 154 ലയൺസ് ക്ലബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ പുതിയ ഡിസ്ട്രിക്ട് ഗവർണറായി ലയൺ എൻജിനിയർ വി.അനിൽകുമാറിനെയും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി ലയൺ അഡ്വ.ആർ.വി.ബിജുവിനെയും സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി ലയൺ ടി.ബിജുകുമാറിനെയും തിരഞ്ഞെടുത്തു.

പാരിപ്പള്ളി ഇസിയാൻ കൺവെൻഷൻ സെന്ററിൽ നടന്ന 22-ാമത് ഡിസ്ട്രിക്ട് കൺവെൻഷൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ ജെയിൻ സി.ജോബിന്റെ അദ്ധ്യക്ഷതയിൽ ഇന്റർനാഷണൽ ഡയറക്ടർ ലയൺ ജി.മഹേഷ് ഉദ്ഘാടനം ചെയ്തു. മുൻ ഇന്റർനാഷണൽ ഡയറക്ടർ ലയൺ എൻജിനിയർ ആർ. മുരുകൻ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ വൈസ് ഗവർണർമാരായ ലയൺ എൻജിനിയർ വി.അനിൽകുമാർ,അഡ്വ.ആർ.വി.ബിജു,മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺമാരായ ലയൺ കെ.സുരേഷ്,ഡോ.എൻ.എൻ.മുരളി,മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ലയൺ എം.എ.വഹാബ്, ബി.അജയകുമാർ,ഡോ.എ.കണ്ണൻ,ലയൺ കെ.ഗോപകുമാർ മേനോൻ,ഡോ.എ.ജി.രാജേന്ദ്രൻ,ജോൺ ജി.കൊട്ടറ,സി.വി.ശ്യാം സുന്ദർ,അഡ്വ.ഡി.എസ്.ശ്രീകുമാരൻ,സി.എ.അലക്സ് കുര്യാക്കോസ്,അഡ്വ.ജി.സുരേന്ദ്രൻ,ഇന്ദിരാ രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

TAGS: LIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.