SignIn
Kerala Kaumudi Online
Wednesday, 06 May 2026 3.42 AM IST

കോഴിക്കോട്ട് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കും

Increase Font Size Decrease Font Size Print Page

കോഴിക്കോട്: ജില്ലയിൽ 13ൽ 12 സീറ്റും നേടിയ യു.ഡി.എഫിന് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കും. കോൺഗ്രസിനും ലീഗിനും ഓരോ മന്ത്രിമാരുണ്ടാകും. രണ്ട് പതിറ്റാണ്ടിന് ശേഷം ജില്ലയിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം നേടിക്കൊടുത്ത ഡി.സി.സി പ്രസിഡന്റ് കൂടിയായ കെ. പ്രവീൺകുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ലോക്സഭ-തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റത്തിലും പ്രവീൺ പ്രധാന പങ്കു വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തിന്റെ പേരും പരിഗണിച്ചേക്കും. കെ. സുധാകര പക്ഷക്കാരനാണ് ജയന്ത്. ജയന്തിനായി സുധാകരന്റെ സമ്മർദ്ദമുണ്ട്. ലീഗിൽ നിന്ന് മുതിർന്ന നേതാവ് എം.എ. റസാക്കിനാണ് മുൻഗണന. പാറയ്‌ക്കൽ അബ്ദുള്ളയ്ക്കും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനായും ചർച്ച നടക്കുന്നുണ്ട്. ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ ഫാത്തിമ തഹ്ലിയയെ പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.