
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിജയം നേടിയ മുതിർന്ന നേതാവ് കെ.മുരളീധരനെ കാണാൻ ഇന്നലെ കെ.സുധാകരൻ എം.പി എത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന് പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച എന്നാണ് സൂചന. എന്നാൽ പ്രത്യേക കാരണമില്ലെന്നാണ് സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി ആരെന്നത് പാർട്ടി ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. എന്നാൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആവണമെന്ന് താൻ പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര് മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹം ഇപ്പോൾ പറയാനാവില്ല. നമുക്ക് എപ്പോഴും പുതിയ നിലപാടാണെന്നും സുധാകരൻ പറഞ്ഞു. തിങ്കളാഴ്ച എ.കെ.ആന്റണിയെയും വീട്ടിലെത്തി കണ്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |