SignIn
Kerala Kaumudi Online
Wednesday, 26 February 2020 8.25 PM IST

'​എ​ന്റെ​ ​യാ​ത്ര​ ​തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ.​ ​അ​തി​രി​ല്ലാ​ത്ത​ ​ആ​കാ​ശ​ത്തി​ൽ​ ​കൊ​തി​ ​തീ​രു​വോ​ളം​ ​പ​റ​ന്ന് ​പൊ​ങ്ങ​ണം​'

adam-haari

​ആയി​ഷ​ ​ ക​ണ്ടി​രു​ന്ന​ ​ സ്വ​പ്‌​ന​ങ്ങ​ളി​ലെ​ല്ലാം​ ​ആ​കാ​ശ​മു​ണ്ടാ​യി​രു​ന്നു.​ ​മ​ഴ​വി​ല്ല് ​പോ​ലെ​ ​പ​ല​ ​നി​റ​ങ്ങ​ളി​ൽ​ ​ആ​കാ​ശം​ ​കാ​ണാ​മ​ല്ലോ​ ​എ​ന്നോ​ർ​ത്തു​ ​സ​ന്തോ​ഷി​ച്ചാ​ണ് ​ഓ​രോ​ ​രാ​ത്രി​യി​ലും​ ​അ​വ​ൾ​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ന്നി​രു​ന്ന​ത്.​ ​ഉ​യ​രെ​ ​പ​റ​ക്കു​ന്ന​ ​വി​മാ​ന​ങ്ങ​ളും​ ​നീ​ള​ൻ​നൂ​ലി​ൽ​ ​പ​റ​ന്നു​പൊ​ങ്ങു​ന്ന​ ​പ​ട്ട​ങ്ങ​ളു​മെ​ല്ലാം​ ​ആ​ ​കു​ഞ്ഞി​ക്ക​ണ്ണു​ക​ളി​ൽ​ ​കൗ​തു​ക​മു​ണ​ർ​ത്തി.​ ​വ​ള​ർ​ന്നു​വ​ലു​താ​കു​മ്പോ​ൾ​ ​ആ​ ​ഉ​യ​രം​ ​കീ​ഴ​ട​ക്ക​ണ​മെ​ന്നാ​യി പി​ന്നീ​ടു​ള്ള​ ​ചി​ന്ത.​ ​​ ​പ​ക്ഷേ,​ ​അ​വി​ടേ​ക്കു​ള്ള​ ​ആ​യി​ഷ​യു​ടെ​ ​യാ​ത്ര​ ​ഒ​ട്ടും​ ​എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.​ ​ക​ണ്ണീ​രി​ന്റെ​യും​ ​ക​ഷ്‌​ട​പ്പാ​ടി​ന്റെ​യും​ ​ഉ​പ്പു​ക​ല​ർ​ന്നി​ട്ടു​ണ്ട് ​ആ​ ​ചു​വ​ടു​ക​ളി​ലോ​രോ​ന്നി​ലും.


വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​ആ​യി​ഷ​ ​ഇ​പ്പോ​ൾ​ ​ആ​ദം​ ​ഹാ​രി​യാ​ണ്.​ ​ജ​നി​ച്ചു​വീ​ണ​ ​പെ​ൺ​ശ​രീ​ര​ത്തി​ൽ​ ​നി​ന്നും​ ​താ​ൻ​ ​സ്വ​പ്‌​നം​ ​ക​ണ്ട​ ​പു​രു​ഷ​ ​സ്വ​ത്വ​ത്തി​ലേ​ക്കു​ള്ള​ ​മാ​റ്റം.​ ​അ​തോ​ടൊ​പ്പം​​ ​ആ​കാ​ശം​ ​കീ​ഴ​ട​ക്കു​ക​ ​എ​ന്ന​ ​ആ​ ​പ​ഴ​യ​ ​സ്വ​പ്‌​നത്തെയും അവൻ സ്വന്തമാക്കി.​ ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ത്തെ​ ​ട്രാ​ൻ​സ്‌​മാൻ​ ​പൈ​ല​റ്റെ​ന്ന​ ​അ​ഭി​മാ​ന​നേ​ട്ട​ത്തി​ലാ​ണി​പ്പോ​ൾ​ ​ആ​ദം​ ​ഹാ​രി.​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​വും​ ​മ​നഃ​ക്ക​രു​ത്തു​മാ​ണ് ​ഇ​തു​വ​രെ​ ​കു​ടി​ച്ചു​ ​തീ​ർ​ത്ത​ ​ക​യ്പ്പു​നീ​രി​നെ​ ​അ​തി​ജീ​വി​ക്കാ​നു​ള്ള​ ​ഊ​ർ​ജം​ ​അ​വ​ന് ​ന​ൽ​കി​യ​ത്.​ ​ഇ​രു​പതാമ​ത്തെ​ ​വ​യ​സി​ൽ​ ​സ്വ​പ്‌​ന​ങ്ങ​ളു​ടെ​ ​ചി​റ​ക് ​വി​രി​ച്ച് ​അ​തി​രു​ക​ളി​ല്ലാ​ത്ത​ ​നീ​ലാ​കാ​ശ​ത്ത് ​പ​റ​ന്നു​യ​രു​ക​യാ​ണ് ​അ​വ​ൻ.


'​'​ഇ​തെ​ന്റെ​ ​പു​തി​യ​ ​ജ​ന്മ​മാ​ണ്.​ ​സ്വ​പ്‌​നം​ ​ക​ണ്ട​തൊ​ക്കെ​ ​എ​ന്നെ​ ​തേ​ടി​യെ​ത്തു​ന്നു.​ ​വി​മാ​നം​ ​പ​റ​ത്താ​നു​ള്ള​ ​സ്വ​കാ​ര്യ​ ​ലൈ​സ​ൻ​സ് ​ഞാ​ൻ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​ഇ​നി​ ​വേ​ണ്ട​ത് ​കൊ​മേ​ഴ്സ്യ​ൽ​ ​ലൈ​സ​ൻ​സാ​ണ്.​ ​അ​തി​ന് ​വേ​ണ്ട​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​മ​ന​സി​ൽ​ ​നി​റ​യെ​ ​അ​ഭി​മാ​ന​വും​ ​സ​ന്തോ​ഷ​വു​മാ​ണു​ള്ള​ത്.​ ​പ​ഴ​യ​ജ​ന്മ​ത്തെ​ ​കു​റി​ച്ച് ​ഓ​ർ​ക്കു​മ്പോ​ൾ​ ​സ​ന്തോ​ഷി​ച്ചി​രു​ന്ന​ ​ഒ​രു​ ​നി​മി​ഷം​ ​പോ​ലു​മു​ണ്ടാ​യി​ട്ടി​ല്ല,​ ​അ​ത്ര​ ​വേ​ദ​ന​ക​ളു​ടെ​ ​കാ​ല​മാ​യി​രു​ന്നു​ ​അ​ത്.​ ​പ​ല​യി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഉ​പ​ദ്ര​വ​മേ​റ്റി​റ്റു​ണ്ട്,​​​ ​പ​ഴി​ ​കേ​ട്ടി​ട്ടു​ണ്ട്,​​​ ​ആ​ട്ടി​ ​പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്,​​​ ​പ​ട്ടി​ണി​ ​കി​ട​ന്നി​ട്ടു​ണ്ട്..​ ​ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ​ ​മ​റ്റൊ​ന്നും​ ​മു​ന്നി​ൽ​ ​ഇ​ല്ലാ​തി​രു​ന്ന​ ​നാ​ളു​ക​ൾ.​ ​പ​ക്ഷേ,​ ​അ​ന്ന​ത്തെ​ ​മോ​ശം​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​എ​ന്നെ​ ​ഞാ​നാ​ക്കി​യ​ത്.​ ​ഇ​നി​ ​ഞാ​ൻ​ ​ത​ള​രി​ല്ല...​ഈ​ ​ലോ​കം​ ​എ​ന്റേ​തും​ ​കൂ​ടി​യാ​ണ്...​ ​"​ ​ആ​ദം​ ​പ​റ​യു​ന്നു.

അ​ന്ന് ​ ഞാ​ൻ​ ​ ആ​യി​ഷ​യാ​യി​രു​ന്നു
ചെ​റു​പ്പം​ ​മു​ത​ലേ​ ​ആ​ൺ​കു​ട്ടി​ക​ളെ​ ​പോ​ലെ​യാ​യി​രു​ന്നു​ ​ആ​യി​ഷ​യു​ടെ​ ​രീ​തി​ക​ൾ.​ ​ന​ട​പ്പും​ ​ഇ​രി​പ്പും​ ​ഇ​ഷ്‌​ട​ങ്ങ​ളു​മെ​ല്ലാം​ ​ആ​ൺ​കു​ട്ടി​ക​ളെ​ ​പോ​ലെ.​ ​ഹൈ​സ്‌​കൂ​ൾ​ ​കാ​ല​ത്താ​ണ് ​പെ​ൺ​ശ​രീ​ര​വു​മാ​യി​ ​പി​റ​ന്ന​ ​ആ​ൺ​കു​ട്ടി​യാ​ണ് ​താ​നെ​ന്ന് ​ആ​യി​ഷ​ ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​കൂ​ടെ​യു​ള്ള​ ​പെ​ൺ​കു​ട്ടി​ക​ളേ​ക്കാ​ൾ​ ​അ​വ​ൾ​ ​ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന​ത് ​ആ​ൺ​കു​ട്ടി​ക​ളോ​ട് ​കൂ​ട്ടു​കൂ​ടാ​നാ​യി​രു​ന്നു.​ ​ഫു​ട്ബാ​ളും​ ​ക്രി​ക്ക​റ്റും​ ​ക​ളി​ക്കാ​ൻ​ ​ഇ​ഷ്‌​ട​പ്പെ​ട്ടു.​ ​അ​വ​രെ​ ​പോ​ലെ​ ​മു​ടി​ ​വെ​ട്ടാ​നും​ ​അ​വ​ർ​ ​ധ​രി​ക്കു​ന്ന​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കാ​നും​ ​നി​ർ​ബ​ന്ധം​ ​പി​ടി​ച്ചു.​ ​അ​തി​നെ​ല്ലാം​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​സ്‌​കൂ​ളി​ൽ​ ​നി​ന്നും​ ​ക​ളി​യാ​ക്ക​ലു​ക​ളും​ ​ഒ​റ്റ​പ്പെ​ടു​ത്ത​ലും​ ​അ​വ​ഗ​ണ​ന​യു​മാ​യി​രു​ന്നു​ ​തി​രി​ച്ച് ​കി​ട്ടി​യ​ത്.


'​'​ഞാ​നെ​ന്താ​ണ് ​ഇ​ങ്ങ​നെ​യെ​ന്ന് ​പ​ല​പ്പോ​ഴും​ ​എ​ന്നോ​ട് ​ത​ന്നെ​ ​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​ആ​ദ്യ​മാ​യി​ ​ആ​ർ​ത്ത​വം​ ​സം​ഭ​വി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​വ​ല്ലാ​ത്തൊ​രു​ ​ഒ​റ്റ​പ്പെ​ട​ൽ​ ​അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ​പി​ന്നീ​ട് ​ക​ളി​ക്കാ​ൻ​ ​പോ​ണ്ട,​ ​ആ​ൺ​കു​ട്ടി​ക​ളു​മാ​യി​ ​കൂ​ട്ട് ​വേ​ണ്ട​ ​എ​ന്നൊ​ക്കെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​നി​ബ​ന്ധ​ന​ക​ൾ​ ​വ​ന്നു​ ​തു​ട​ങ്ങി.​ ​വ​സ്ത്ര​ധാ​ര​ണ​ത്തി​ലു​ൾ​പ്പെ​ടെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​വ​ന്ന​പ്പോ​ൾ​ ​അ​തൊ​ന്നും​ ​എ​നി​ക്ക് ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​പ​റ്റി​യി​ല്ല.​ ​ആ​ ​സ​മ​യ​ത്ത് ​വി​ഷാ​ദ​രോ​ഗ​ത്തി​ലാ​യി.​ ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന​ ​ഓ​രോ​ ​മാ​റ്റ​വും​ ​വേ​ണ്ടെ​ന്ന് ​മ​ന​സ് ​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.​ ​എ​നി​ക്ക് ​പ​ക്ഷേ​ ​ഒ​ന്നും​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​മാ​റി​ടം​ ​വ​ള​ർ​ന്ന് ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​അ​തൊ​ളി​പ്പി​ച്ച് ​വ​യ്‌​ക്കാ​ൻ​ ​ഒ​രു​പാ​ട് ​ശ്ര​മി​ച്ചു.​ ​

അ​തി​ന് ​ക​ടു​ത്ത​ ​വേ​ദ​ന​ ​സ​ഹി​ച്ച് ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​ബെ​ൽ​റ്റ് ​വ​ലി​ച്ച് ​മു​റു​ക്കി​ക്കെ​ട്ടി​ ​നെ​ഞ്ച് ​ഫ്ലാ​റ്റാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ത്ര​യോ​ ​രാ​ത്രി​യി​ൽ​ ​ഉ​റ​ങ്ങാ​തി​രു​ന്ന് ​ക​ര​ഞ്ഞി​ട്ടു​ണ്ട്.​ ​ന​ട​ത്ത​ത്തി​ൽ​ ​പോ​ലും​ ​പ്ര​ക​ട​മാ​യ​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​ശ്ര​മി​ച്ചു.​ ​ഇ​തൊ​ന്നും​ ​ത​ന്നെ​ ​എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല,​ ​ശാ​ശ്വ​ത​മാ​യ​ ​പ​രി​ഹാ​ര​വും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ത്ര​യൊ​ക്കെ​ ​ഒ​ളി​പ്പി​ച്ച് ​വ​ച്ചെ​ങ്കി​ലും​ ​ഇ​ട​യ്ക്കെ​ല്ലാം​ ​എ​ന്നി​ലെ​ ​ആ​ൺ​കു​ട്ടി​ ​പു​റ​ത്തു​ വന്നു.​ ​അ​തി​നൊ​ക്കെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഒ​രു​പാ​ട് ​അ​ടി​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​പു​റ​ത്തി​റ​ക്കാ​തെ​ ​വീ​ട്ടി​ൽ​ ​പൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്.​ ​അ​ദ്ധ്യാ​പ​ക​രൊ​ക്കെ​ ​വീ​ട്ടി​ൽ​ ​വി​ളി​ച്ച് ​പ​റ​ഞ്ഞി​ട്ടു​ണ്ട്,​ ​ഇ​വ​ൾ​ക്ക് ​എ​ന്തോ​ ​പ്ര​ശ്‌​ന​മു​ണ്ടെ​ന്ന്.​ ​അ​ന്ന് എന്നെ​ ​കേ​ൾ​ക്കാ​ൻ​ ​പോ​ലും​ ​ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​പ​ത്താം​ ​ക്ലാ​സ് ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ഞാ​നൊ​രു​ ​ട്രാ​ൻ​സ് ​മെ​ൻ​ ​ആ​ണെ​ന്ന് ​അ​റി​ഞ്ഞ​ത്.​ ​ആ​ദ്യം​ ​വി​ഷ​മം​ ​തോ​ന്നി​യെ​ങ്കി​ലും​ ​ഇ​തെ​ന്റെ​ ​പ്ര​ശ്‌​നം​ ​കൊ​ണ്ട് ​സം​ഭ​വി​ച്ച​ത​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​സ്വ​യം​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി.​ ​ഇ​തു​പോ​ലു​ള്ള​ ​ഒ​രു​പാ​ട് ​പേ​ർ​ ​ഈ​ ​സ​മൂ​ഹ​ത്തി​ലു​ണ്ടെ​ന്നും​ ​പ​തു​ക്കെ​ ​അ​റി​ഞ്ഞു.​ ​അ​തെ​നി​ക്ക് ​വ​ലി​യൊ​രു​ ​തി​രി​ച്ച​റി​വാ​യി​രു​ന്നു.​ "

ആ​യി​ഷ​ ​പ​തി​യെ​ ​ആ​ദ​മാ​കു​ന്നു
പ്ല​സ് ​ടു​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ആ​യി​ഷ​യു​ടെ​ ​ജീ​വി​ത​വും​ ​മാ​റി​ ​തു​ട​ങ്ങി​യ​ത്.​ ​വി​ജ​യി​ക്ക​ണ​മെ​ന്ന​ ​ല​ക്ഷ്യ​ത്തി​ന് ​കൂ​ട്ടു​ ​പി​ടി​ച്ച​ത് ​പ​ഴ​യ​ ​ആ​ ​ആ​കാ​ശ​സ്വ​പ്‌​ന​ത്തെ​യാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​പൈ​ല​റ്റ് ​പ​ഠ​ന​ത്തി​ന് ​ചേ​ര​ണ​മെ​ന്ന് ​വീ​ട്ടി​ൽ​ ​പ​റ​യു​ന്ന​ത്.​ ​ആ​ദ്യം​ ​എ​തി​ർ​ത്തെ​ങ്കി​ലും​ ​പി​ന്നീ​ട് ​ആ​ ​എ​തി​ർ​പ്പ് ​സ​മ്മ​ത​ത്തി​ലേ​ക്ക് ​വ​ഴി​മാ​റി.
'​'​ജൊഹ​ന്നാ​സ് ​ബ​ർ​ഗി​ലാ​യി​രു​ന്നു​ ​അ​ഡ്മി​ഷ​ൻ​ ​കി​ട്ടി​യ​ത്.​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞ് ​തി​രി​ച്ചെ​ത്തു​മ്പോ​ൾ​ ​ഞാ​ൻ​ ​പ​ഴ​യ​ ​ആ​യി​ഷ​ ​ആ​കു​മെ​ന്ന് ​ക​രു​തി​യ​തു​കൊ​ണ്ടാ​കാം​ ​ഇ​ല്ലാ​ത്ത​ ​പൈ​സ​യൊ​ക്കെ​ ​ലോ​ണെ​ടു​ത്ത് ​പ​ഠി​പ്പി​ക്കാ​ൻ​ ​അ​വ​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ ​അ​വി​ടെ​ ​ചെ​ന്ന​പ്പോ​ൾ​ ​ആ​ദ്യം​ ​ചെ​യ്‌​ത​ത് ​എ​ന്റെ​ ​ഇ​ഷ്‌​ട​ങ്ങ​ളെ​ ​പി​ന്തു​ട​രു​ക​ ​എ​ന്ന​താ​യി​രു​ന്നു.​ ​ആ​ൺ​കു​ട്ടി​ക​ൾ​ ​ധ​രി​ക്കു​ന്ന​ ​വ​സ്ത്ര​ത്തി​ലേ​ക്ക് ​മാ​റി​യ​താ​ണ് ​ആ​ദ്യ​ ​ചു​വ​ട് ​വ​യ്പ്പ്.​ ​പി​ന്നീ​ട് ​മു​ടി​ ​മു​റി​ച്ചു.​ ​സ്വാ​ത​ന്ത്യ്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​പ​ടി​യാ​യി​രു​ന്നു​ ​എ​നി​ക്ക​ത്.​ ​അ​ക്കാ​ല​ത്ത് ​ഫേ​സ്ബു​ക്കി​ൽ​ ​കു​റ​ച്ച് ​ചി​ത്ര​ങ്ങ​ൾ​ ​പോ​സ്റ്റ് ​ചെ​യ്‌​തി​രു​ന്നു.​ ​ഫോ​ട്ടോ​ ​വ​ന്ന​ത് ​വീ​ട്ടി​ലും​ ​നാ​ട്ടി​ലു​മൊ​ക്കെ​ ​വ​ലി​യ​ ​വി​ഷ​യ​മാ​യി.​ ​ഞാ​ൻ​ ​ആ​ണാ​യി​ ​ജീ​വി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ​വീ​ട്ടി​ൽ​ ​അ​റി​യി​ച്ച​പ്പോ​ൾ​ ​അ​വ​ർ​ക്ക​ത് ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​അ​തോ​ടെ​ ​വീ​ട്ടി​ലേ​ക്ക് ​വ​രാ​ൻ​ ​അ​നു​ന​യി​പ്പി​ച്ചു.​ ​പ​ക്ഷേ​ ​ചെ​ന്ന​പ്പോ​ഴേ​ക്കും​ ​സ്ഥി​തി​യാ​കെ​ ​മാ​റി.​ ​ഒ​രു​പാ​ട് ​ഉ​പ​ദ്ര​വി​ച്ചു,​ ​ജീ​വി​ക്കേ​ണ്ട​തെ​ങ്ങ​നെ​ ​എ​ന്ന​തി​നെ​ക്കു​റി​ച്ച് ​നാ​ലു​പാ​ടു​ ​നി​ന്നും​ ​കു​റേ​ ​ഉ​പ​ദേ​ശ​ങ്ങ​ൾ വന്നു.​ ​എ​ന്റെ​ ​ശ​രീ​ര​വും​ ​എ​ന്റെ​ ​വ്യ​ക്തി​ത്വ​വും​ ​ത​മ്മി​ൽ​ ​ഒ​രു​ ​ചേ​ർ​ച്ച​ ​വ​രു​ത്ത​ണ​മെ​ന്ന് ​അ​തോ​ടെ​ ​ഞാ​ൻ​ ​തീ​രു​മാ​നി​ച്ചു.

പാ​ത്രം​ ​ക​ഴു​കി​ ​പൈ​സ​യു​ണ്ടാ​ക്കി
വീ​ട്ടു​കാ​ർ​ ​ശ​രീ​ര​ത്തെ​ ​എ​ത്ര​യൊ​ക്കെ​ ​നോ​വി​ച്ചി​ട്ടും​ ​എ​ന്റെ​ ​മ​ന​സ് ​മാ​ത്രം​ ​മാ​റി​യി​ല്ല.​ ​ജൊ​ഹ​ന്നാ​സ് ​ബ​ർ​ഗി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​ഞാ​ൻ​ ​ആ​ൺ​കു​ട്ടി​യാ​യി​ ​ത​ന്നെ​ ​ജീ​വി​ച്ചു.​ ​എ​ന്റെ​ ​ശ​രീ​രം​ ​വേ​ദ​നി​പ്പി​ച്ച​പ്പോ​ഴെ​ല്ലാം​ ​ഞാ​ൻ​ ​ക​ര​ഞ്ഞി​രു​ന്ന​ത് ​ഉ​പ്പ​യേ​യും​ ​ഉ​മ്മ​യേ​യും​ ​ഓ​ർ​ത്താ​യി​രു​ന്നു.​ ​സ​മൂ​ഹ​ത്തി​ൽ​ ​അ​വ​ർ​ക്കു​ണ്ടാ​കു​ന്ന​ ​നാ​ണ​ക്കേ​ടാ​ണ് ​എ​ന്നെ​ ​വേ​ദ​നി​പ്പി​ച്ച​ത്.​ ​അ​വ​രെ​ ​സ​മൂ​ഹം​ ​എ​ത്ര​ത്തോ​ളം​ ​കു​ത്തി​നോ​വി​ക്കു​മെ​ന്ന് ​എ​നി​ക്ക് ​ഊ​ഹി​ക്കാ​മാ​യി​രു​ന്നു.​ ​ഞാ​ൻ​ ​കാ​ര​ണം​ ​അ​വ​ർ​ക്ക് ​ഒ​ടു​വി​ൽ​ ​നാ​ടും​ ​വീ​ടും​ ​പോ​ലും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​ ​വ​ന്നു.​ ​അ​ന്ന് ​ഞാ​നു​റ​പ്പി​ച്ച​താ​ണ്,​​​ ​എ​ന്നെ​ ​കു​റ്റ​പ്പെ​ടു​ത്തി​യ​വ​ർ​ ​ത​ന്നെ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​ഒ​രു​ ​ദി​വ​സം​ ​വ​രു​മെ​ന്ന്.​ ​പ​ക്ഷേ​ ​ഇ​ത്ര​യും​ ​നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടും​ ​ഉ​പ്പ​യും​ ​ഉ​മ്മ​യും​ ​ഇ​തു​വ​രെ​ ​എ​ന്നെ​ ​കാ​ണാ​ൻ​ ​കൂ​ട്ടാ​ക്കി​യി​ട്ടി​ല്ല.


വീ​ട്ടി​ൽ​ ​എ​തി​ർ​പ്പു​ക​ൾ​ ​തു​ട​ർ​ന്ന​പ്പോ​ഴും​ ​എ​ന്റെ​ ​സ്വ​പ്‌​നം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​ ​ഇ​തി​നി​ട​യി​ൽ​ ​പൈ​സ​യും​ ​വ​ലി​യൊ​രു​ ​വെ​ല്ലു​വി​ളി​യാ​യി.​ ​ലോ​ൺ​ ​കൊ​ണ്ട് ​മാ​ത്രം​ ​പ​ഠ​നം​ ​തീ​ർ​ക്കാ​ൻ​ ​പ​റ്റാ​തെ​ ​വ​ന്നു.​ ​വീ​ട്ടി​ലെ​ ​അ​വ​സ്ഥ​ ​മോ​ശ​മാ​യ​തോ​ടെ​ ​അ​വി​ടെ​ ​നി​ന്നും​ ​പൈ​സ​ ​വ​രാ​തെ​യാ​യി.​ ​അ​ങ്ങ​നെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ ​പാ​ർ​ട്ട് ​ടൈം​ ​ജോ​ലി​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നു.​ ​റെ​സ്റ്റോ​റ​ന്റി​ൽ​ ​പാ​ത്രം​ ​ക​ഴു​കി​യും​ ​തൂ​ത്തു​ ​വാ​രി​യു​മൊ​ക്കെ​യാ​ണ് ​പൈ​സ​ ​ഉ​ണ്ടാ​ക്കി​യ​ത്.​ ​എ​ട്ടു​ ​മ​ണി​ക്കൂ​റോ​ളം​ ​ജോ​ലി​ ​ചെ​യ്‌​ത​ശേ​ഷം​ ​രാ​ത്രി​ ​ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്ന് ​പ​ഠി​ച്ചി​ട്ടു​ണ്ട്.​ ​ഒ​ടു​വി​ൽ​ ​ഹോ​സ്റ്റ​ൽ​ ​ഫീ​സ് ​അ​ട​ക്കാ​നി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​യ​പ്പോ​ൾ​ ​താ​മ​സം​ ​അ​വി​ടെ​ ​നി​ന്നും​ ​മാ​റേ​ണ്ടി​ ​വ​ന്നു.​ ​ഇ​ടി​ഞ്ഞു​ ​വീ​ഴാ​റാ​യ​ ​ഒ​രു​ ​പ​ഴ​യ​ ​കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു​ ​അ​ന്ന് ​താ​മ​സം.​ ​ഒ​രു​ ​ശു​ചി​മു​റി​ ​പോ​ലും​ ​ഇ​ല്ലാ​തെ​ ​മാ​സ​ങ്ങ​ളോ​ളം​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​എ​ങ്കി​ലും​ ​നാ​ടി​നേ​ക്കാ​ൾ​ ​എ​നി​ക്ക് ​കൂ​ടു​ത​ൽ​ ​ക​രു​ത​ലും​ ​സ്നേ​ഹ​വും​ ​ത​ന്ന​ത് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​യി​രു​ന്നു.​ ​അ​വി​ടെ​യെ​ല്ലാ​രും​ ​ആ​ൺ​കു​ട്ടി​യാ​യി​ ​കാ​ണാ​ൻ​ ​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ​എ​നി​ക്ക് ​എ​ന്നെ​ക്കു​റി​ച്ചോർത്ത് ആ​ദ്യ​മാ​യി​ ​അ​ഭി​മാ​നം​ ​തോ​ന്നി​യ​ത്.

ആ​കാ​ശം​ ​മു​ട്ടു​ന്ന​ ​നേ​ട്ടം
പ​തി​നൊ​ട്ടാ​മ​ത്തെ​ ​വ​യ​സി​ലാ​ണ് ​പൈ​ല​റ്റ് ​ലൈ​സ​ൻ​സ് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​വി​മാ​ന​ങ്ങ​ളോ​ടു​ള്ള​ ​ഇ​ഷ്‌​ടം​ ​ചെ​റു​പ്പ​ത്തി​ൽ​ ​ഉ​ണ്ടാ​കാ​ൻ​ ​കാ​ര​ണം​ ​ഉ​പ്പ​യാ​യി​രു​ന്നു.​ ​ഉ​പ്പ​യെ​ ​യാ​ത്ര​യാ​ക്കാ​ൻ​ ​എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ​ഞാ​നും​ ​കൂ​ടെ​ ​പോ​കു​മാ​യി​രു​ന്നു.​ ​വി​മാ​നം​ ​കാ​ണു​ക​ ​എ​ന്ന​താ​ണ് ​ല​ക്ഷ്യം.​ ​ഒ​രി​ക്ക​ൽ​ ​എ​ന്റെ​യി​ഷ്‌​ടം​ ​തി​രി​ച്ച​റി​ഞ്ഞ​ ​ഉ​പ്പ​ ​എ​നി​ക്കൊ​രു​ ​ചെ​റി​യ​ ​വി​മാ​നം​ ​സ​മ്മാ​നി​ച്ചു.​ ​പ​ക്ഷേ​ ​ഇ​ന്നി​പ്പോ​ൾ​ ​ആ​ ​സ്വ​പ്‌​നം​ ​കൈ​യെ​ത്തി​ ​പി​ടി​ച്ച​പ്പോ​ൾ​ ​ഉ​പ്പ​യും​ ​ഉ​മ്മ​യും​ ​അ​രി​കി​ലി​ല്ല.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​അ​വ​രെ​ന്നെ​ ​മ​ക​നാ​യി​ ​കാ​ണു​മെ​ന്ന് ​ത​ന്നെ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.


ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​ഏ​താ​യി​രു​ന്നു​വെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ആ​ദ്യ​മാ​യി​ ​താ​ൻ​ ​ടേ​ക്ക് ​ഓ​ഫ് ​ചെ​യ്‌​ത​ ​നി​മി​ഷ​മാ​ണെ​ന്നാ​ണ് ​ആ​ദ​ത്തി​ന്റെ​ ​മ​റു​പ​ടി.​ ​മ​ന​സി​ലെ​ ​എ​ല്ലാ​ ​ദുഃ​ഖ​ങ്ങ​ളും​ ​ഭൂ​മി​യി​ലി​റ​ക്കി​ ​വ​ച്ചി​ട്ട് ​താ​ൻ​ ​സ്വ​പ്‌​നം​ ​ക​ണ്ട​തു​ ​പോ​ലെ​ ​മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര.​ ​സ്വാ​ത​ന്ത്ര്യം​ ​എ​ന്താ​ണെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​ത് ​ആ​ ​നി​മി​ഷ​മാ​ണെ​ന്ന് ​ആ​ദം​ ​പ​റ​യു​ന്നു.


നി​ന​ക്കൊ​ക്കെ​ ​പൈ​ല​റ്റ് ​ആ​കാ​ൻ​ ​പ​റ്റു​മോ​യെ​ന്ന് ​ചോ​ദി​ച്ച​വ​രു​ടെ​ ​മു​ന്നി​ൽ​ ​ഇ​ന്ന് ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​ക്കു​ക​യാ​ണ് ​ആ​ദം.​ ​പ​രി​ഹ​സി​ച്ച​ ​നാ​ട്ടു​കാ​രോ​ടും​ ​വെ​റു​ത്ത​ ​വീ​ട്ടു​കാ​രോ​ടും​ ​അ​വ​ന് ​പ​രാ​തി​യി​ല്ല.​ ​വീ​ട് ​വി​ട്ടി​റ​ങ്ങി​യി​ട്ട് ​ര​ണ്ട് ​വ​ർ​ഷം​ ​പി​ന്നി​ട്ടി​രി​ക്കു​ന്നു.​ ​ചേ​ർ​ത്ത് ​പി​ടി​ക്കാ​ൻ​ ​ഇ​പ്പോ​ൾ​ ​കൂ​ടെ​യാ​ളു​ക​ൾ​ ​ഉ​ള്ള​താ​ണ് ​ജീ​വി​ക്കാ​നു​ള്ള​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ധൈ​ര്യം.

ഞ​ങ്ങ​ളാ​രും​ ​തെ​റ്റ് ​ചെ​യ്‌​ത​വ​ര​ല്ല
മ​ര​ണ​ത്തി​നും​ ​ജീ​വി​ത​ത്തി​നു​മി​ട​യി​ലാ​യി​രു​ന്നു​ ​അ​തു​വ​രെ​യു​ള്ള​ ​എ​ന്റെ​ ​ജീ​വി​തം.​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​നാ​ട്ടി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​കു​റേ​ ​അ​ല​ഞ്ഞു​ ​ന​ട​ന്നു.​ ​ഉ​ടു​തു​ണി​ക്ക് ​മ​റു​തു​ണി​യി​ല്ലാ​ത്ത​ ​അ​വ​സ്ഥ.​ ​പ​ട്ടി​ണി​ ​കി​ട​ന്ന​ ​ദി​വ​സ​ങ്ങ​ളു​ണ്ട്.​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ഉ​റ​ങ്ങാ​തെ​ ​കി​ട​ന്ന​ ​രാ​ത്രി​ക​ളു​ണ്ട്.​ ​സ​ഹാ​യി​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞെ​ത്തി​ ​ചൂ​ഷ​ണം​ ​ചെ​യ്‌​ത​വ​രു​ണ്ട്.​ ​എ​ന്റെ​ ​ശ​രീ​രം​ ​എ​ന്താ​ണെ​ന്ന് ​അ​റി​യാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ​ഏ​റെ​യും.​ ​ഈ​യൊ​രു​ ​ദു​രി​ത​കാ​ല​ത്തി​ന് ​ശേ​ഷ​മാ​ണ് ​കൊ​ച്ചി​യി​ലെ​ ​ഏ​വി​യേ​ഷ​ൻ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​ജോ​ലി​ ​ല​ഭി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​അ​വി​ടെ​യും​ ​എ​ന്റെ​ ​ജെ​ൻ​ഡ​ർ​ ​ഐ​ഡ​ന്റി​റ്റി​ ​വ​ലി​യ​ ​പ്ര​ശ്‌​ന​മാ​യി.​ ​ഒ​ടു​വി​ൽ​ ​ആ​ ​ജോ​ലി​യും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​ ​വ​ന്നു.


പെ​ൺ​കു​ട്ടി​ക​ളോ​ട് ​എ​നി​ക്കെ​പ്പോ​ഴും​ ​ബ​ഹു​മാ​ന​മാ​ണ്.​ ​ആ​ ​ശ​രീ​ര​ത്തി​ന്റെ​ ​ബു​ദ്ധി​മു​ട്ടു​ക​ളൊ​ക്കെ​ ​ന​ന്നാ​യി​ ​അ​റി​യാ​വു​ന്ന​ ​ആളാണ് ഞാൻ.​ ​പു​രു​ഷ​ ​മേ​ധാ​വി​ത്വം​ ​അ​വ​സാ​നി​ക്കേ​ണ്ട​ ​കാ​ലം​ ​ക​ഴി​ഞ്ഞു.​ ​സ്ത്രീ​ക്കാ​യാ​ലും​ ​പു​രു​ഷ​നാ​യാ​ലും​ ​ക​ഴി​വാ​ണ് ​പ്ര​ധാ​നം.​ ​അ​വി​ടെ​ ​ലിം​ഗ​വ്യ​ത്യാ​സം​ ​വേ​ണ്ട.​ ​'ആ​ണും​ ​പെ​ണ്ണും​ ​കെ​ട്ട് ​ജീ​വി​ക്കേ​ണ്ടി​ ​വ​രി​ക"​ ​എ​ന്ന​ ​പ്ര​യോ​ഗ​മൊ​ക്കെ​ ​മ​ല​യാ​ളി​ക​ൾ​ ​മാ​റ്റി​ ​പ​റ​യേ​ണ്ട​ ​സ​മ​യം​ ​ക​ഴി​ഞ്ഞു. തെ​റ്റാ​യ​ ​ശ​രീ​ര​ത്തി​ൽ​ ​ജ​നി​ച്ചൊ​രാ​ളാ​യി​രു​ന്നു​ ​ഞാ​ൻ.​ ​എ​ന്നു​ക​രു​തി​ ​ഞ​ങ്ങ​ളാ​രും​ ​തെ​റ്റു​കാ​ര​ല്ല.​ ​ക​ണ്ണാ​ടി​യി​ൽ​ ​നോ​ക്കാ​ൻ​ ​പോ​ലും​ ​മ​ടി​ച്ച​ ​ഒ​രു​ ​കാ​ല​മു​ണ്ടാ​യി​രു​ന്നു.​ ​കൂ​ടെ​ ​പ​ഠി​ച്ച​ ​കു​ട്ടി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രു​മെ​ല്ലാം​ ​പ​രി​ഹ​സി​ച്ചി​ട്ടു​ണ്ട്.​ ​സൈ​ക്യാ​ട്രി​സ്റ്റു​ക​ളെ​ല്ലാം​ ​നി​ർ​ദ്ദേ​ശി​ച്ച​ത് ​തെ​റ്റാ​യ​ ​ചി​കി​ത്സ​ക​ളാ​യി​രു​ന്നു.​ ​ഇ​തി​നെ​ ​കു​റി​ച്ച് ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​ ​ആ​ർ​ക്കും​ ​അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല എന്നതാണ് സത്യം. ര​ണ്ടാം​ ​ജ​ന്മ​ത്തി​ൽ​ ​എ​നി​ക്ക് ​കി​ട്ടി​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നേ​ട്ടം​ ​എ​ന്റെ​ ​സ്വാ​ത​ന്ത്ര്യ​മാ​ണ്.​ ​എ​ന്നെ​ ​പോ​ലെ​ ​ഇ​തേ​ ​പ്ര​ശ്‌​ന​മു​ള്ള​ ​ഒ​രു​പാ​ട് ​പേ​രു​ണ്ട്.​ ​ഇ​തൊ​ന്നും​ ​ആ​രു​ടെ​യും​ ​തെ​റ്റ​ല്ല.​ ​ഇ​തു​പോ​ലു​ള്ള​ ​നി​ര​വ​ധി​ ​പേ​ർ​ ​നി​ങ്ങ​ൾ​ക്കി​ട​യി​ലു​മു​ണ്ടാ​കാം,​ ​വീ​ട്ടി​ലാ​കാം,​ ​സു​ഹൃ​ത്താ​കാം,​ ​അ​പ​രി​ചി​ത​നാ​കാം.​ ​അ​വ​രെ​ ​അ​ക​റ്റി​ ​നി​റു​ത്തു​ക​യ​ല്ല,​ ​ചേ​ർ​ത്ത് ​പി​ടി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​​ ​പു​റ​ത്തവരെ കാ​ത്തി​രി​ക്കു​ന്ന​ത് ​ഒ​ട്ടും​ ​ന​ല്ല​ ​അ​നു​ഭ​വ​ങ്ങ​ള​ല്ലെന്നും ആദം ഓർമ്മിപ്പിക്കുന്നു.

ഇ​ന്നി​പ്പോ​ൾ​ ​താ​നൊ​രു​ ​ആ​ൺ​കു​ട്ടി​യാ​ണെ​ന്ന് ​ധൈ​ര്യ​ത്തോ​ടെ​ ​ആ​ദ​ത്തി​ന് ​പ​റ​യാ​ൻ​ ​ക​ഴി​യും.​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​ജീ​വി​തം​ ​അ​വ​ൻ​ ​പൊ​രു​തി​ ​നേ​ടി​യ​താ​ണ്.​ ​ആ​യി​ഷ​യി​ൽ​ ​നി​ന്നും​ ​പൂ​ർ​ണ​മാ​യും​ ​ആ​ദ​മാ​യി​ ​മാ​റാ​നു​ള്ള​ ​ഹോ​ർ​മോ​ൺ​ ​ചി​കി​ത്സ​ ​ന​ട​ന്നു​ ​കൊ​ണ്ടി​രി​ക്കു​ന്നു.​ ​ശ​ബ്‌​ദ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്,​ ​അ​തു​പോ​ലെ​ ​പൊ​ടി​ ​മീ​ശ​യും​ ​വ​രു​ന്നു​ണ്ട്.​ ​എ​ങ്കി​ലും​ ​ഇ​നി​യും​ ​ അവന് താ​ണ്ടാ​ൻ​ ​ക​ട​മ്പ​ക​ൾ​ ​ഏ​റെ​യു​ണ്ട്.​ ​
'​'​എ​ന്റെ​ ​യാ​ത്ര​ ​തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ.​ ​അ​തി​രി​ല്ലാ​ത്ത​ ​ആ​കാ​ശ​ത്തി​ൽ​ ​കൊ​തി​ ​തീ​രു​വോ​ളം​ ​പ​റ​ന്ന് ​പൊ​ങ്ങ​ണം​. അതിനുള്ള ശ്രമങ്ങളാണ് ഇനി."​" ​ആ​ദം​ ​പ​റ​ഞ്ഞു​ ​നി​റു​ത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, TRANSGENDER, ADAM HAARI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.