അപേക്ഷകൾ ക്ഷണിക്കുന്നു
സർവകലാശാലയുടെ കീഴിൽ കാര്യവട്ടത്തുളള സ്റ്റഡി ദ കോസ്റ്റ് ഒഫ് കൾട്ടിവേഷൻ ഒഫ് പ്രിൻസിപ്പൽ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും വെബ്സൈറ്റ് സന്ദർശിക്കുക.
ലാബ്/പ്രാക്ടിക്കൽ പരീക്ഷ
ഏഴാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) ജൂലായ് 2019 (സപ്ലിമെന്ററി/പാർട്ട്ടൈം) - മെക്കാനിക്കൽ എൻജിനിയറിംഗ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, - ബ്രാഞ്ചുകളുടെ ലാബ്/പ്രാക്ടിക്കൽ പരീക്ഷ 5 മുതൽ നടക്കും.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സായ 'Certificate in Computerised Accounting' ന് അപേക്ഷ ക്ഷണിക്കുന്നു. ചേരാനാഗ്രഹിക്കുന്നവർ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിലെ CACEE ഓഫീസുമായി ബന്ധപ്പെടുക. കോഴ്സിന്റെ കാലാവധി 4 മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 15. ഫോൺ : 8129418236, 9495476495
ടൈംടേബിൾ
നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ.എൽ.ബി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വൈബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/എം.പി.എ മേഴ്സി ചാൻസ് (പഴയ സ്കീം) പരീക്ഷകൾ 11 മുതൽ ആരംഭിക്കും.
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ
ബി.ടെക് ഡിഗ്രി കോഴ്സ് (2008 സ്കീം 2008-2012 അഡ്മിഷൻ) അഞ്ച് വർഷം പൂർത്തിയാക്കിയതും എന്നാൽ പരാജയപ്പെട്ടതുമായ വിദ്യാർത്ഥികൾക്ക് (40 മാർക്ക് യൂണിവേഴ്സിറ്റി പരീക്ഷയിൽ ലഭിക്കാത്തവർ) ഈവൻ/ഓഡ് (Even/Odd) സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി നവംബർ 20 വരെ നീട്ടി. അപേക്ഷയുടെ പകർപ്പും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ്.സി ഡിഗ്രി പരീക്ഷകളുടെ (സി.എസ്.എസ്, എസ്.ഡി.ഇ 2017 അഡ്മിഷൻ) ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ അപേക്ഷിക്കാം.
കേരള സർവകലാശാലയുടെ
ഒ.എൻ.വി. സ്മാരക പുരസ്ക്കാരം(2019)
കഥയെ കവിതയാക്കിയ ശ്രീ.ടി പത്മനാഭന്
കേരള സർവകലാശാലയുടെ ഇത്തവണത്തെ ഒ.എൻ.വി. സ്മാരക പുരസ്ക്കാരം മലയാള ചെറുകഥാ സാഹിത്യത്തിന്റെ വികാസ പരിണാമങ്ങൾക്കു
പ്രേരകമായ ഉൽകൃഷ്ട സൃഷ്ടികൾ നിർവഹിച്ച് കഥാഭാവുകത്വത്തിൽ സ്ഫോടനങ്ങൾ സാധിച്ച ശ്രീ.ടി. പത്മനാഭന്.
മലയാള കഥാലോകത്തിൽ അതുവരെ ആരും ഉപയോഗിച്ചു നോക്കിയിട്ടില്ലാത്ത പ്രത്യേക രൂപത്തിലാണ് പത്മനാഭൻ എഴുതിയത്. കഥയുടെ പൂർത്തീകരണം സാധിക്കുന്നത് സഹൃദയനായ വായനക്കാരന്റെ മനസ്സിൽവെച്ചു മാത്രമാണ് എന്ന വിശ്വാസത്തോടെ പത്മനാഭൻ എഴുതുന്നു. അനുവാചകന്റെ സംവേദനപ്രക്രിയയാണ് അദ്ദേഹം ലക്ഷ്യമാക്കുന്നത്. അങ്ങനെ തന്റെ കഥകളിൽ അന്തർലീനമായ മാനവ മഹത്വത്തിന്റെ കവിതയും സംഗീതവും അനുഭവിപ്പിക്കുവാൻ അദ്ദേഹം വായനക്കാരന് അവസരം നൽകുന്നു.
ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും പത്മനാഭന്റെ കഥകൾ പരിഭാഷപ്പെടുത്തിയിട്ടു്. അനേകം വിദേശഭാഷകളിലും അവയുടെ പരിഭാഷകൾ ഉായിട്ടു്. ഒട്ടേറെ മഹാപുരസ്ക്കാരങ്ങൾ നേടിയതാണ് അദ്ദേഹത്തിന്റെ കഥാകൃതികൾ.
മഖൻസിങ്ങിന്റെ മരണം, വീട് നഷ്ട്പ്പെട്ടകുട്ടി, കാലഭൈരവൻ, നളിനകാന്തി, പ്രകാശം പരത്തുന്ന ഒരു പെൺകൂട്ടി, ഗൗരി, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, പത്മനാഭന്റെ കഥകൾ മുതലായവ ശ്രദ്ധേയം. ആദിമധ്യാന്തങ്ങൾ ഒപ്പിച്ചു കൂട്ടിയ ഒരു ആഖ്യാനം എന്ന നിലയിലായിരുന്നു പത്മനാഭനു മുൻപുള്ള കഥാലോകം. എന്നാൽ കഥാപാത്രത്തിന്റെ അകക്കളങ്ങളിൽ സഞ്ചരിച്ച് ശബ്ദാർത്ഥഭാവ വിന്യാസങ്ങൾ സാധിക്കുന്ന ഒരു കാവ്യഭാഷാശില്പമാക്കി കഥയെ മാറ്റാൻ പത്മനാഭനു കഴിഞ്ഞു എന്നതാണ് നേട്ടം. ഗതാനുഗതിക രചനാ രീതികളെ ലംഘിച്ച് തനതു ശൈലിയും ലോകവീക്ഷണവും പുലർത്തുകയാൽ അവ മലയാള കഥാസാഹിത്യത്തിന് വ്യതിരിക്തമായ വഴിത്തിരിവുാക്കിയിട്ടു്.
തന്റെ കഥ തന്റെ ജീവിതമാണ് എന്ന് ഉറപ്പിച്ചു പറയുന്ന കഥാകാരനാണ് ടി. പത്മനാഭൻ. ഭാഷാപരവും ഭാവുകത്വപരവുമായ സാമ്പ്രദായികതകളെ മറികടക്കാനും സാമൂഹിക വ്യക്തിത്വത്തിന്റെ ലാവണ്യബോധത്തെ നവീകരിക്കാനും ടി.പത്മനാഭനു സാധിക്കുന്നു. അതിനുതകുന്ന വിധത്തിലുള്ള ഒരു സംവേദനപ്രക്രിയയിൽ വ്യാപൃതരാകാൻ അനുവാചകരെ ഉത്സുകമാക്കുന്നതാണ് ടി. പത്മനാഭന്റെ സൃഷ്ടികൾ എന്നതു കൊു തന്നെ ഈ വർഷത്തെ ഒ.എൻ.വി സ്മാരക പുരസ്ക്കാരം കഥയിലെ കാലഭൈരവനായ ശ്രീ.ടി. പത്മനാഭന് നല്കണം എന്ന് സർവകലാശാല രൂപീകരിച്ച, ഡോ.ദേശമംഗലം രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ അവാർഡ് നിർണ്ണയകമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഡോ.സി.ആർ പ്രസാദ്, ഡോ.എസ് നസീബ്, ഡോ.എസ് ഷിഫ എന്നിവർ അവാർഡ് നിർണ്ണയ കമ്മിറ്റി അംഗങ്ങളായിരുന്നു.
ഒരു ലക്ഷംരൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ വർഷത്തെ പുരസ്കാരം ശ്രീമതി. സുഗതകുമാരിക്കായിരുന്നു.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ.)വി.പി മഹാദേവൻപിളള അവാർഡ് നിർണ്ണയ സമിതി അംഗങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |