തിരുവനന്തപുരം: തിരുവനന്തപുരം മണികണ്ഠേശ്വരത്ത് സിപിഎം-ബിജെപി സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ പതാക ദിനത്തോടനുബന്ധിച്ചാണ് സംഘർഷമുണ്ടായത്. നേരത്തെ തന്നെ ബി.ജെ.പി-സി.പി.എം തർക്കം നിലനിൽക്കുന്ന സ്ഥലമാണ് മണികണ്ഠേശ്വരം.
ഇന്ന് രാവിലെ ഇവിടെ ഡി.വൈ.എഫ്.ഐ പതാക ഉയർത്തിയിരുന്നു. ഇത് ആർ.
എസ്.എസ് പ്രവർത്തകർ തകർത്തുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു. തുടർന്ന് പൊലീസിൽ പരാതി കൊടുക്കാൻ പോയ പ്രവർത്തകരെ മണികണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ച് ആർ.എസ്.എസ്-ബി.ജെ.പി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഡി.വൈ.എഫ്. ഐ പറയുന്നത്.
സംഭവത്തിൽ പരിക്കേറ്റ ആറ് പേർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ ഏഴ് പേർ ജനറലാശുപത്രിയിലും ചികിത്സ തേടി. സംഘർഷം തടയാനെത്തിയ പൊലീസുകാരിൽ ചില\ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കണ്ടാലറിയുന്ന ചിലരുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കനത്ത പൊലീസ് സന്നാഹം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |