മലയാളം കണ്ട ഏറ്റവും വലിയ സിനിമയാകാൻ ഒരുങ്ങുകയാണ് മാമാങ്കം. എന്നാൽ ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉണ്ടായിരുന്നു. സജീവ് പിള്ളയുടെ സംവിധാനത്തിലായിരുന്നു ആദ്യം ചിത്രീകരണം തുടങ്ങിയത്. പിന്നീട് നിർമാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സംവിധാനം ചെയ്യുന്നതിൽ നിന്ന് സജീവ് പിള്ളയെ ഒഴിവാക്കി,പത്മകുമാറിലേക്ക് സിനിമ എത്തുകയായിരുന്നു.
സംവിധായകനിൽ മാത്രമല്ല മുമ്പ് ഉണ്ടായിരുന്ന പല താരങ്ങളിലും മാറ്റം വന്നു. ഇതുമായി ബന്ധപ്പെട്ട് നടി മാളവിക മേനോൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. റീ ഷൂട്ടിനിടെ തനിക്ക് മാമാങ്കമെന്ന അദ്ഭുതകരമായ സിനിമ നഷ്ടമായെന്ന് താരം കുറിപ്പിൽ പറയുന്നു. മാളവിക മേനോൻ ചിത്രത്തിൽ ഏത് വേഷമായിരുന്നു അന്ന് ചെയ്തിരുന്നതെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നു. അനു സിത്താരയ്ക്ക് പകരം വരേണ്ടിയിരുന്നത് മാളവികയായിരുന്നെന്ന സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി! വിധി... പൊറിഞ്ചുമറിയത്തിൻറെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്നമായി
പിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ നഷ്ടം നഷ്ടമാണ് (മാമാങ്കം)
"പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്"ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |