ഓഫ് കാമ്പസ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
13 ന് ആരംഭിക്കുന്ന ഓഫ് കാമ്പസ് പരീക്ഷകേന്ദ്രങ്ങൾ പുനഃക്രമീകരിച്ചു. എം.ബി.എ പരീക്ഷകൾ കുടമാളൂർ കോളേജ് ഒഫ് ടീച്ചർ എജ്യൂക്കേഷനിലും ബി.ബി.എ., ബി.സി.എ., എം.സി.എ. പരീക്ഷകൾ ഏറ്റുമാനൂരപ്പൻ കോളേജിലും നടക്കും. കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഒഫ് മെഡിക്കൽ എജ്യൂക്കേഷൻ എന്ന പരീക്ഷകേന്ദ്രം റദ്ദുചെയ്തു. ഫോൺ: 04812733663, 2733667, 9142342434.
പരീക്ഷത്തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.എ. (ക്രിമിനോളജി) എൽ എൽ.ബി. (ഓണേഴ്‌സ്)/ ബി.കോം. എൽ എൽ.ബി. (ഓണേഴ്‌സ്)/ ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷകൾ 27 ന് ആരംഭിക്കും. പിഴയില്ലാതെ 14 വരെയും 525 രൂപ പിഴയോടെ 15 വരെയും 1050 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എ. മ്യൂസിക് വയലിൻ സി.ബി.സി.എസ്. (കോർ/ഓപ്പൺ കോഴ്‌സ് റഗുലർ/സി.ബി.സി.എസ്.എസ്. റീഅപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്), നാലാം സെമസ്റ്റർ ബി.എ. മ്യൂസിക് വയലിൻ സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി വിദ്യാർത്ഥികളുടെ കോർ/കോംപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കൽ 18 മുതൽ 21 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. യു.ജി പരീക്ഷാഫലത്തോടൊപ്പം പ്രസിദ്ധീകരിക്കാതിരുന്ന മോഡൽ 3 ബി.എസ്.ഡബ്ല്യു. റഗുലർ (2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |