ദിവസങ്ങൾക്ക് മുമ്പ് അമ്മയ്ക്ക് അമ്പതുകാരനായ വരനെ അന്വേഷിച്ചുകൊണ്ടുള്ള നിയമവിദ്യാർത്ഥിയായ ആസ്ത എന്ന മകളുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് തൊട്ടുപിന്നാലെ മോഹിനി എന്ന മറ്റൊരു യുവതികൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാകുകയാണ്.
ആസ്ത വർമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ 56 കാരിയായ അമ്മയ്ക്ക് വരനെ അന്വേഷിച്ച് രംഗത്തെത്തിയിരിക്കുന്നതെന്ന് മോഹിനി ട്വീറ്റ് ചെയ്തു. 55-60 വയസിന് ഇടയിൽ പ്രായമുള്ളയാളെയാണ് വേണ്ടതെന്ന് യുവതി കുറിപ്പിൽ പറയുന്നു.
ചില യോഗ്യതകളും വരന് വേണമെന്ന് മോഹിനിക്ക് നിർബന്ധമുണ്ട്. സസ്യാഹാരിയായിരിക്കണം, മദ്യപിക്കരുത്, പുകവലിക്കരുത്, വ്യക്തിത്വമുള്ളയാളായിരിക്കണം എന്നിവയാണ് നിബന്ധനകൾ. കൂടാതെ സ്നേഹനിധിയായ ഒരു ഭർത്താവിനെയും പിതാവിനെയുമാണ് അന്വേഷിക്കുന്നതെന്നും മോഹിനി ട്വീറ്റ് ചെയ്തു. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേർ അമ്മയ്ക്ക് പുതിയൊരു ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന മകളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Inspired from @AasthaVarma once again am putting an effort for my 56yr old mother.Looking for 55-60yr old vegetarian,non smoker, non drinker ,loving man and a father who is looking for a life partner and caring children. #Groomhunting #everyonedeservesaprtner #lookingfordad pic.twitter.com/1iDwCqJ08I
— mohini vig (@mohini_vig) November 10, 2019
ദിവസങ്ങൾക്ക് മുമ്പാണ് ആസ്തവർമ എന്ന നിയമവിദ്യാർത്ഥിനി തൻറെ അമ്മയ്ക്ക് വരനെ അന്വേഷിച്ച് രംഗത്തെത്തിയത്. വരന് ചില നിബന്ധനകളും ആസ്ത മുന്നോട്ടുവച്ചിരുന്നു. സസ്യാഹാരിയായിരിക്കണം, മദ്യപിക്കരുത്, വ്യക്തിത്വമുള്ളയാളായിരിക്കണം എന്നിവയാണ് നിബന്ധനകൾ. അമ്മയും ആസ്തയും ഒരുമിച്ചുള്ള ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
Looking for a handsome 50 year old man for my mother! :)
— Aastha Varma (@AasthaVarma) October 31, 2019
Vegetarian, Non Drinker, Well Established. #Groomhunting pic.twitter.com/xNj0w8r8uq
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |