തിരുവനന്തപുരം.തന്നെ മേയർ ബ്രദറെന്നോ,മേയർ അങ്കിളെന്നോ എന്തുവേണമെങ്കിലും ജനങ്ങൾക്ക് അവരുടെ ഇഷ്ടം പോലെ വിളിക്കാമെന്ന് തിരുവനന്തപുരത്തിന്റെ പുതിയ മേയർ കെ.ശ്രീകുമാർ പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് കൗമുദി ടിവി ഈ അഭിമുഖം സംപ്രേക്ഷണം ചെയ്യും.മുൻ മേയർ വി.കെ.പ്രശാന്തും താനും ഒരേ ആശയത്തിന്റെ വക്താക്കളാണ്.ഒരേ ടീമായിട്ടാണ് ഞങ്ങൾ ഇടതുപക്ഷത്തെ എല്ലാ കൗൺസിലർമാരും പ്രവർത്തിച്ചത്.പ്രശാന്ത് മാറിയാലും അതേരീതിയിലുള്ള പ്രവർത്തനം തന്നെ തുടരും.എപ്പോഴും ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്നും ശ്രീകുമാർ വ്യക്തമാക്കി.
രണ്ടര വർഷം വീതം ധാരണയുണ്ടായിരുന്നു
മേയർ സ്ഥാനം താനും പ്രശാന്തും തമ്മിൽ രണ്ടരവർഷം വീതം വഹിക്കാൻ പാർട്ടിയിൽ ധാരണയുണ്ടായിരുന്നു .എന്നാൽ പ്രശാന്ത് നല്ലരീതിയിൽ പ്രവർത്തിച്ചുവന്നപ്പോൾ പ്രശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്ന് എനിക്കുതന്നെ തോന്നി.അതേക്കുറിച്ച് ചർച്ച ചെയ്തതുപോലുമില്ല.ഇപ്പോൾ പാർട്ടി തന്റെ പേര് ഏകകണ്ഠേനയാണ് തീരുമാനിച്ചത്.കഴിഞ്ഞ 40 വർഷമായി പൊതുപ്രവർത്തന രംഗത്തുണ്ട്.കടകംപള്ളി സുരേന്ദ്രൻ എന്റെ നേതാവാണ്.ഞങ്ങൾ ദീർഘകാലമായി രാഷ്ട്രീയത്തിൽ സഹപ്രവർത്തകരാണ്.കുടുംബങ്ങൾ തമ്മിലും അടുപ്പമുണ്ട്.എന്റെ മകളെ വിവാഹം ചെയ്തത് സുരേന്ദ്രന്റെ മകനാണ്.അതിനപ്പുറം ചില വ്യാഖ്യാനങ്ങളിലേക്ക് കുമ്മനത്തേപ്പോലുള്ളവർ മുതിർന്നത് ശരിയായിരുന്നുവോയെന്ന് അവർ സ്വയം ആലോചിച്ചുനോക്കണം.വട്ടിയൂർക്കാ
തിയറ്ററുകളുടെ ഉടമകളുമായി സംസാരിക്കും
ഉയർന്ന ടിക്കറ്റ് നിരക്ക് വാങ്ങിയശേഷം തിയറ്ററുകളിൽ കയറുന്ന പ്രേക്ഷകർക്കുള്ള സർവ്വീസ് മെച്ചപ്പെടുത്തേണ്ടിയിരിക്കുന്
ഭക്ഷണശാലകളിലെ റെയ്ഡ് തുടരും
ഭക്ഷണശാലകളിൽ ശുചിത്വം ഉറപ്പുവരുത്തുന്ന നടപടികളുമായി മുന്നോട്ടുപോകും.റെയ്ഡുകൾ തുടരും.ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കുമടക്കം നഗരസഭ നേരിട്ട് ഹെൽത്ത് കാർഡ് ഏർപ്പെടുത്തും.
റോഡുകൾ ഉടൻ നന്നാക്കും
തലസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തും.നഗരസഭയുടെ കീഴിലെ റോഡുകൾ സ്വന്തം ഫണ്ട് ഉപയോഗിച്ച് നന്നാക്കും.പൊതുമരാമത്ത് റോഡുകൾ നന്നാക്കാൻ മന്ത്രിയടക്കമുള്ളവരുമായി ചർച്ച നടത്തും.ശ്രീകുമാർ പറഞ്ഞു.അഭിമുഖത്തിന്റെ പൂർണ്ണരൂപം കൗമുദി ടിവിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |