തിരൂർ: തിരുനാവായ കറുത്തേരിയിൽ ആട്ടോറിക്ഷ വഴിയരികിൽ നിറുത്തി കുഞ്ഞിന് പാൽ കൊടുക്കുന്നതിനിടെ ദമ്പതികൾക്ക് നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. പിടിവലിക്കിടെ പരിക്കേറ്റ പത്തുമാസം പ്രായമായ കുഞ്ഞിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൂട്ടായി കുറിയന്റെ പുരയ്ക്കൽ ജംഷീറും ഭാര്യ സഫിയയും ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ആട്ടോ നിറുത്തി മുലയൂട്ടുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ഭാര്യയും കുഞ്ഞുമാണ് ആട്ടോയിലുള്ളതെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും തന്നെ ക്രൂരമായി ആക്രമിച്ചെന്നും ജംഷീർ പറയുന്നു. ഭാര്യയ്ക്ക് പരിക്കില്ല. ഡിസ്‌കോ സിദ്ധിഖ് എന്നയാളിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന ജംഷീറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കോട്ടയ്ക്കലിൽ ആൾക്കൂട്ട അക്രമത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |