തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ രംഗത്തെത്തി. 'ഉഗ്രശാസന' എന്ന പേരിൽ തന്റെ കവിത ഫേസ്ബുക്കിൽ പങ്കുവച്ചാണ് അദ്ദേഹത്തിെ പ്രതികരണം. ‘ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോൾ കണ്ടു,പണ്ടു താഴേക്കുരുട്ടി വിട്ട ചെയർ കൊണ്ടു മുറിഞ്ഞൊരു നടുത്തളം’ എന്ന് തുടങ്ങുന്ന കവിത ഫേസ്ബുക്കിലൂടെയാണ് എൽദോസ് പങ്കുവച്ചത്.
ഷാഫി പറമ്പിൽ എം.എൽ.എയെ പൊലീസ് മർദ്ദിച്ചതിനെതിരെ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചതിന് എൽദോസ് കുന്നപ്പള്ളിയടക്കമുള്ള എം.എൽ.എമാർക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉഗ്രശാസന നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർക്കെതിരെ എൽദോസ് കവിതയെഴുതിയിരിക്കുന്നത്.
കവിതയുടെ പൂർണരൂപം
ഉഗ്രശാസന (എന്റെ കവിത)
ഉഗ്രശാസന കേട്ടു ഞാനെന്റെ
ഉച്ചഭാഷിണി തിരിച്ചപ്പോൾ
പണ്ടു താഴേക്കുരുട്ടി വിട്ട
കണ്ടു ചെയർ കൊണ്ടു
മുറിഞ്ഞിടം.!
കണ്ട ചിത്രം കരിതേക്കുവാൻ
കൊണ്ടു നടക്കുമീ പ്രതിപക്ഷം
എന്തു മോശമീ പ്രതിപക്ഷം
എന്നെ കാക്കണേ സഭാചട്ടം.
എത്ര വേണേലും ശാസിച്ചെന്റെ
മിത്ര യൂത്തിന്റെ മുറിവൊണക്കൂ...
ഏതു റൂളിലും മേലു നോവാത്ത
നീല മേഘമാണെന്റെ പക്ഷം.
വാഴ വയ്ക്കുവാൻ വാഴ്സിറ്റിയിൽ
വെറുതെ കിട്ടുമോ പുരയിടം?
ഉത്തരത്തിൽ കെട്ടി തൂക്കിയ
ഉത്തരം രണ്ട് പെൺ ജഡം !!!
നിങ്ങൾ ഭരിക്കിലീകാക്കീ ലാത്തി
പൊങ്ങി തരിക്കലീ വാലു താഴ്ത്തി,
എന്റെ ശ്വാസവുമെടുത്തു കൊൾക
എന്റെ മകളെ തിരിച്ചു തായോ
പാമ്പു തീർത്തൊരീ പാഠപുസ്തകം
മാതൃവിദ്യാലയം ശ്മശാന തറയിടം
എന്തു വേണേലും റൂളു ചെയ്തെന്റെ
കണ്ണുതുറക്കുന്ന കാവലാളേ
എന്റെ പാവാട കുരുന്നിനെ
എന്തു ചെയ്തീ പാമ്പുകൾ???
കണ്ണുനീരിൽ നാം വേവവേ
കണ്ണാ നിനക്കീയിരിപ്പിടം
ഇന്നു തന്നു, നീ നാളെ ഒഴിയവെ
ഒന്നുകൂടി മറിച്ചങ്ങു പോകണേ ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |