വെയിൽ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ അനുനയ നീക്കവുമായി സംവിധായകൻ ശരത് മേനോൻ. ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫെഫ്കയ്ക്ക് കത്ത് നൽകി. ഷെയ്ൻ സഹകരിച്ചാൽ 15 ദിവസം കൊണ്ട് സിനിമ പൂർത്തിയാക്കുമെന്നും അദ്ദേഹം കത്തിൽ പറയുന്നു.
തെറ്റിദ്ധാരണ മൂലമാണ് സിനിമയുടെ ചിത്രീകരണം മുടങ്ങിയതെന്നും ശരത് കത്തിലൂടെ വ്യക്തമാക്കി. ഷെയ്ൻ നായകനായെത്തുന്ന വെയില്‍, കുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കെയാണ് സംവിധായകൻ ഫെഫ്കയ്ക്ക് കത്തയച്ചിരിക്കുന്നത്.
അതേസമയം, ഷെയിന്റെ വിലക്ക് നീക്കാനും, നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാനും അമ്മ സംഘടന ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച അമ്മ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഷെയിനുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അമ്മ ഭാരവാഹികൾ നിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |