
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ നടൻ ശ്രമിക്കുകയാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന സൂചനകൾ. ഇതിനായി സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ ഒരുക്കമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
നടന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകിയത്. ഈ നടി തൃഷയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. കഴിഞ്ഞ ദിവസം തൃഷയോടൊപ്പം ഒരുമിച്ച് വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികൾ ഒന്നിച്ചെത്തിയത്. വിവാഹ മോചന വാർത്തകൾക്കിടെയാണ് താരങ്ങൾ ഒരുമിച്ചെത്തിയത് എന്നാണ് ശ്രദ്ധേയം.
ഒരുമിച്ച് ഒരു കാറിൽ വന്നിറങ്ങിയ ഇരുവരെയും സ്വീകരിച്ച് വിവാഹവേദിയിലേക്ക് ആനയിക്കുന്നത് വീഡിയോയിൽ കാണാം. മാച്ചിംഗ് വസ്ത്രങ്ങളാണ് വിജയും തൃഷയും ധരിച്ചിരിക്കുന്നവത് എന്നും ആരാധകർ കണ്ടെത്തി. ഓഫ് വൈറ്റിൽ ചുവന്ന ബോർഡറുള്ള കാഞ്ചീവരം സാരിയും ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസുമാണ് തൃഷ ധരിച്ചിരുന്നത്. വിജയ് ആകട്ടെ ഓഫ് വൈറ്റ് സിൽക്ക് ഷർട്ടും മാച്ചിംഗ് മുണ്ടുമാണ് ധരിച്ചത്.
2021ൽ തന്നെ ഇവരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്.
നിലവിൽ സംഗീതയ്ക്കും മക്കളായ ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ച് നൽകുകയെന്ന് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
