പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി (സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 16 മുതൽ അതത് കോളേജുകളിൽ നടക്കും.മൂന്നാം സെമസ്റ്റർ ബി.എ. കഥകളി വേഷം, സംഗീതം സി.ബി.സി.എസ്. (കോർ/കോംപ്ലിമെന്ററി റഗുലർ/റീഅപ്പിയറൻസ്)/ സി.ബി.സി.എസ്.എസ്. (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (കോർ/ഓപ്പൺ കോഴ്‌സ്) റഗുലർ, സി.ബി.സി.എസ്.എസ്. (റീഅപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 10 മുതൽ 13 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്, സി.ബി.സി.എസ്.എസ്) ബി.എസ്.സി ഇലക്‌ട്രോണിക്‌സ് (റഗുലർ/റീഅപ്പിയറൻസ്) ഒക്‌ടോബർ/നവംബർ 2019 പരീക്ഷയുടെ മൈക്രോപ്രോസസ്സർ ലാബ് 16, 17 തീയതികളിലും കമ്മ്യൂണിക്കേഷൻ ലാബ് 18, 19 തീയതികളിലും അതത് കോളേജുകളിൽ നടക്കും.
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്., സി.ബി.സി.എസ്.എസ്.) ബി.എസ്‌സി. കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (റഗുലർ/റീഅപ്പിയറൻസ്) ഒക്‌ടോബർ/നവംബർ 2019 പരീക്ഷയുടെ കമ്മ്യൂണിക്കേഷൻ ലാബ് 18, 19 തീയതികളിലും പി.സി. ഹാർഡ്‌വെയർ ലാബ് (സി.ബി.സി.എസ്.) ആൻഡ് ഇന്റൽ 8086 അസംബ്ലി ലാബ് (സി.ബി.സി.എസ്.എസ്.) 16, 17 തീയതികളിലും ആലുവ യു.സി. കോളേജിൽ നടക്കും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.എ. അറബിക് പ്രൈവറ്റ് രജിസ്‌ട്രേഷൻ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി. പ്ലാന്റ് ബയോടെക്‌നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് ഐ.ഐ.ആർ.ബി.എസിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഒഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി സി.എസ്.എസ്. (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |