പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/ എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്, 2016 മുതൽ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 31ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബി.വോക് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 16ന് ആരംഭിക്കും.
അവസാന വർഷ ബി.ഡി.എസ് പാർട്ട് രണ്ട് 2008 സ്‌കീം-2009 പ്രവേശനം മാത്രം സപ്ലിമെന്ററി, 2008 സ്‌കീം-2008 പ്രവേശനം, 2007 സ്‌കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി, 2007 സ്‌കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം പരീക്ഷ 17ന് ആരംഭിക്കും.
ബി.പി.എഡ് റഗുലർ/സപ്ലിമെന്ററി ഒന്നാം സെമസ്റ്റർ പരീക്ഷ 31നും, മൂന്നാം സെമസ്റ്റർ ജനുവരി 13നും ആരംഭിക്കും.
ബി.എസ്‌സി കെമിസ്ട്രി പുനഃപരീക്ഷ
മലപ്പുറം ഗവൺമെന്റ് കോളേജിൽ ജൂൺ 18ന് നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം) പേപ്പർ എഫ്.ടി.എൽ.4.സി 06-ഫുഡ് പ്രിസർവേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 11ന് 1.30ന് കോളേജിൽ നടക്കും.
പരീക്ഷാഫലം
എം.ഫിൽ എഡ്യുക്കേഷൻ ഒന്ന് (2018 ഒക്ടോബർ), രണ്ട് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.
എൽ.എൽ.ബി (പഞ്ചവത്സരം) ആറ്, എട്ട്, പത്ത് സെമസ്റ്റർ, എൽ.എൽ.ബി (ത്രിവത്സരം) രണ്ട്, നാല്, ആറ് സെമസ്റ്റർ സ്പെഷ്യൽ സപ്ലിമെന്ററി (സെപ്തംബർ 2018) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ബി.എം.എം.സി നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |