SignIn
Kerala Kaumudi Online
Monday, 12 October 2026 4.26 AM IST

"ഹെൽമെറ്റ് അല്ല,​ ഫുൾബോഡി പ്രൊട്ടക്ഷൻ നൽകുന്ന ഉപകരണവുമായി വരൂ", ഫേസ്ബുക്ക് കമന്റിട്ടയാൾക്ക് ​മാസ് മറുപടിയുമായി കേരള പൊലീസ്

kerala-police

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ പൊലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലടക്കം ഹെൽമെറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് സന്ദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കേരള പൊലീസും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിലായി സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിൽ ഹെൽമറ്റുമായെത്തിയ ധനേഷിനും ശ്രുതിക്കും കേരള പൊലീസ് അഭിനന്ദിക്കാനും മറന്നില്ല. ഈ പോസ്റ്റിനു കീഴെ ഒരാളിട്ട കമന്റും അതിന് കേരള പൊലീസ് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.


ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റിനു താഴെ സച്ചു നടുപുരയ്ക്കൽ എന്നയാളാണ് കമന്റിട്ടത്. "ഞങ്ങൾ പണം കൊടുത്ത് വാങ്ങിയ ഞങ്ങളുടെ വാഹനത്തിൽ ഹെൽമെറ്റ് വച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശമാണ്"എന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റ്. കമന്റിന് പൊലീസ് നൽകിയ മറുപടിയാണ് മാസ്. "ഇങ്ങനെയുള്ള ഫുൾ കവർ കിട്ടാതിരിക്കാൻ പറഞ്ഞതാ സാറേ..."എന്നായിരുന്നു പൊലീസിന്റെ മറുപടി. ഒപ്പം ശവപ്പെട്ടിയുടെ ചിത്രവും പോസ്റ്റ് ചെയ്യു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സർ,
ഞങ്ങൾ പണം കൊടുത്ത് വാങ്ങിയ ഞങ്ങളുടെ വാഹനത്തിൽ Helmet വച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശമാണ്. Helmet വയ്ക്കാതെ യാത്രയിൽ ഞങ്ങൾ അപകടത്തിൽപ്പെട്ടാൽ നഷ്ടം ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനുമാണ്, താങ്കൾക്കും ഉത്തരവ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കും യാതൊരു വിധ നഷ്ടമോ സങ്കടങ്ങളോ ഉണ്ടാക്കുന്നില്ല.
ഇനി ഇരു ചക്രവാഹനക്കാരുടെ ജീവന്റെ സുരക്ഷയാണ് ഉദ്യേശമെങ്കിൽ
Helmet അല്ല വേണ്ടത് "full body Protection" നൽകുന്ന എന്തെങ്കിലും ഉപകരണവുമായി വരൂ. ഞങ്ങൾ അംഗീകരിക്കാം! ഹൃദയവും, ശ്വാസകോ ശവും, വൃക്കയും, കരളും കൈകാലുകളും ചതഞ്ഞരഞ്ഞിട്ട് തലച്ചോറ് കൊണ്ട് എന്ത് പ്രയോജനം സർ...😞 കേരളത്തിലെ ജനങ്ങളുടെ ആയുസ്സിനാണ് നിങ്ങൾ കൂടുതൽ വില കല്പിക്കുന്നതെങ്കിൽ കേരളത്തിലെ റോഡുകളിൽ കിണറുകളും, കുളങ്ങളും നിർമ്മിച്ച, പാലാരിവട്ടം പോലുള്ള മേൽപ്പാലങ്ങൾ പണിത വകുപ്പ് ഉദ്യോഗസ്ഥരെ പിടിച്ച് തുറുങ്കിലടക്കൂ !!!!😡😡😡
Helmet കമ്പനിയുടെ കോഴയാണ് ഉദ്യേശ മെങ്കിൽ സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനത്തിനും, കാറ്, ബസ്, ലോറി എന്നിവ ഓടിക്കുന്നവരും Helmet നിർബന്ധമാക്കണം,
കാരണം ഈ വാഹനങ്ങളൊക്കെ അപകടത്തിൽപ്പെട്ടാൽ തലയ്ക്ക് ക്ഷതം സംഭവിച്ച് മരണം സംഭവിക്കാറുണ്ട് !!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE, HELMET, SOCIAL MEDIA, VIRAL, COMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA