ന്യൂഡൽഹി: ലോക്സഭയിൽ വിവാദ പൗരത്വ ഭേദഗതി ബില്ലിന്മമേലുള്ള ചർച്ചയ്ക്കിടെ എ.ഐ.എം.ഐ.എം നേതാവ് അസുദുദീൻ ഒവൈസി ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. ഇന്ത്യൻ മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കാനുള്ള ഗൂഢാലോചനയാണ് ബിൽ എന്ന് ചൂണ്ടിക്കാട്ടിയണ് കോപ്പി കീറിയെറിഞ്ഞത്. ഈ നിയമനിർമ്മാണം 1947ലെ വിഭജനം ആവർത്തിക്കാനേ വഴിയൊരുക്കൂ. ബില്ല് ഭരണഘടനാവിരുദ്ധമാണ്. സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കലാണ്. മഹാത്മാഗാന്ധി നാഷണൽ രജിസ്ട്രേഷൻ കാർഡ് ദക്ഷിണാഫ്രിക്കയിൽ വച്ച് കീറിയെറിഞ്ഞിട്ടുണ്ടെന്നും ഒവൈസി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |