പരീക്ഷ പുനഃക്രമീകരിച്ചു
12ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിവോക് ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ 'മീഡിയ, എത്തിക്‌സ് ആന്റ എജ്യൂക്കേഷൻ' എന്ന പേപ്പറിന്റെ പരീക്ഷ ജനുവരി മൂന്നിന് നടക്കും.
ഹാൾടിക്കറ്റ് വിതരണകേന്ദ്രം
18ന് ആരംഭിക്കുന്ന ബികോം ഡിഗ്രി (മോഡൽ 1 പാർട്ട് 3 മെയിൻ) വാർഷിക സ്‌കീം സ്‌പെഷ്യൽ മേഴ്‌സിചാൻസ് (അദാലത്ത് സ്‌പെഷ്യൽ മേഴ്‌സിചാൻസ് 2018 റഗുലർ/പ്രൈവറ്റ് പഠനം) പരീക്ഷകളുടെ ഹാൾടിക്കറ്റ് വിതരണകേന്ദ്രങ്ങളായി. വിശദവിവരം www.mgu.ac.in ലെ 'എക്‌സാമിനേഷൻ നോട്ടിഫിക്കേഷൻസ്' ലിങ്കിൽ. വിവിധ കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റി രജിസ്റ്റർ ചെയ്ത കോളേജുകളിൽ പരീക്ഷയെഴുതണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |