കൊച്ചി: സിനിമ-സീരിയൽ താരങ്ങളായ എസ്.പി ശ്രീകുമാറും സ്നേഹയും വിവാഹിതരായി. ഇന്നലെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ സത്ക്കാര ചടങ്ങിൽ സിനിമാസീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. മറിമായം എന്ന സീരിയലിൽ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരരാണ് ഇരുവരും. മെമ്മറീസ് എന്ന ചിത്രത്തിലെ വില്ലൻ വേഷമുൾപ്പെടെ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രീകുമാറും രാജമ്മ അറ്റ് യാഹൂ തുടങ്ങി നിരവധി ചിത്രങ്ങളിലെ കോമഡി വേഷങ്ങളിലൂടെ സ്നേഹയും പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയാണ് ശ്രീകുമാർ. എറണാകുളം സ്വദേശിനിയാണ് സ്നേഹ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |