ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (റഗുലർ 2018 അഡ്മിഷൻ & ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2017 അഡ്മിഷൻ - വിദൂരവിദ്യാഭ്യാസ വിഭാഗം) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ വിഭാഗം ജനുവരി 13 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ (ഡിസംബർ 2018 സെഷൻ) ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2013 അഡ്മിഷന് മുൻപ്) (2012 അഡ്മിഷൻ - സപ്ലിമെന്ററി, 2010 & 2011 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള തീയതി 21 വരെ നീട്ടി.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ എം.കോം (2019 അഡ്മിഷൻ) സമ്പർക്ക ക്ലാസുകൾ കാര്യവട്ടം, കൊല്ലം കേന്ദ്രങ്ങളിൽ 14 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക് www.ideku.net.
പുതുക്കിയ പരീക്ഷാതീയതി
11 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക്/ബി.എം.എസ് ഡിഗ്രി പരീക്ഷകളുടേയും പുതുക്കിയ പരീക്ഷാ തീയതികൾ വെബ്‌സൈറ്റിൽ.
ജനുവരി 3 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എസ് സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ BH 1531 – Financial Management (2014 – 2016 അഡ്മിഷനുകൾ) എന്ന വിഷയം ജനുവരി 9 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ
30 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടേയും അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെയും ഓപ്പൺ കോഴ്സ് വിഷയങ്ങൾ ജനുവരി 3 ന് നടത്തും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. പരീക്ഷാസമയം ഉച്ചയ്ക്ക് 2 മുതൽ 5 വരെ.
ക്ലാസ് ആരംഭിക്കും
സി.ബി.സി.എസ്/കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് കോഴ്സുകളുടെ ആറാം സെമസ്റ്റർ ക്ലാസുകൾ 30 ന് ആരംഭിക്കും.
പരീക്ഷാഫീസ്
ജനുവരി 14 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എ.എം.എസ് (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |