പിജി ഓറിയന്റേഷൻ പ്രോഗ്രാം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് (എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലെയും) ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 18ന് താവക്കര കാമ്പസിൽ നടത്താനിരുന്ന ഓറിയന്റേഷൻ പ്രോഗ്രാം 21ന് രാവിലെ 10.30 മുതർ 12.30 വരെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ സെമിനാർ കോംപ്ലക്‌സിൽ നടത്തും. അന്നേ ദിവസം ക്വാളിഫയിംഗ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും പഠനക്കുറിപ്പുകളും വിതരണം ചെയ്യും. 18ന് നടത്തുന്ന അഫ്‌സൽ ഉൽ ഉലമ ഓറിയന്റേഷൻ പ്രോഗ്രാമിന് മാറ്റമില്ല.
പരീക്ഷാഫലം
സർവകലാശാല പഠന വകുപ്പിലെ താഴെപ്പറയുന്ന പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ, (റഗുലർ/ സപ്ലി) പരീക്ഷാ ഫലം വെബ്‌സൈറ്റിൽ.
എം. എ. ഇക്കണോമിക്‌സ്(റഗുലർ)എം. എ. അപ്ലൈഡ് ഇക്കണോമിക്‌സ് (സപ്ലി)എം.എസ് സികമ്പ്യൂട്ടർസയൻസ് (റഗുലർ)എം ബി. എഎം.എസ്.സി ക്ലിനിക്കൽ കൗൺസലിംഗ് സൈക്കോളജിഎം.എസ് സി ജോഗ്രഫിഉത്തര കടലാസിന്റെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് 26 വരെ അപേക്ഷിക്കാം.
സർവകലാശാല പഠന വകുപ്പിലെ താഴെപ്പറയുന്ന പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റർ, (റഗുലർ/ സപ്ലി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എം. എ. അപ്ലൈഡ് ഇക്കണോമിക്‌സ്, എം.എസ്.സി അപ്ലൈഡ് സുവോളജി, എം.എസ്.സി ജോഗ്രഫി, എം.എ മ്യൂസിക്, എം.എസ്.സി ഫിസിക്‌സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്), എം.എസ്.സി മോളിക്യൂലർ ബയോളജി, എം.എസ്.സി ക്ലിനിക്കൽ കൗൺസിലിംഗ് സൈക്കോളജി ഉത്തരക്കടലാസിന്റെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്ക് 27 വരെ അപേക്ഷിക്കാം.
പരീക്ഷാ പുനഃക്രമീകരിച്ചു
16 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി പരീക്ഷാ 24 ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |