ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തിനെതിരെ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി നെഹ്‌റു കുടുംബം മോഷ്ടിച്ച കുടുംബപ്പേര് ഉപേക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് സംബിത് പത്ര ആവശ്യപ്പെട്ടു. 'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിൽ ക്ഷമാപണം നടത്തണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ട് തന്റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് രാഹുലിനെ വിമര്‍ശിച്ച് സംബിത് പത്ര രംഗത്തെത്തിയത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വീർ സവർക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അവരുടെ ചെറുമകൻ അദ്ദേഹത്തെ വാക്കുകൾ കൊണ്ട് അപമാനിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഗാന്ധി എന്ന പേര് അവർ മോഷ്ടിച്ചത്. ആ പേര് ഉപേക്ഷിക്കാൻ രാഹുല്‍ തയ്യാറാകണമെന്ന് സംബിത് പത്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |