ന്യൂഡൽഹി : ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം കഴിഞ്ഞ ഞായറാഴ്ചയാണ് സംഘർഷത്തിലേക്ക് കടന്നത്. പൊലീസ് അനുവാദമില്ലാതെ കാമ്പസിൽ കയറി പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തല്ലിച്ചതച്ചതായി ആരോപണമുയർന്നിരുന്നു. പൊലീസും വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷങ്ങളുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
വിദ്യാർത്ഥിനികളെ തല്ലാൻ ലാത്തിയൊങ്ങുന്ന പൊലീസുകാരുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പൊലീസിനൊപ്പം വിദ്യാർത്ഥികളെ തല്ലിച്ചതച്ച മുഖം മൂടി ധരിച്ച, യൂണിഫോമിലല്ലാത്ത അയാൾ ആരാണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോയെന്ന് ട്വിറ്ററിലൂടെ ചോദിച്ചിരിക്കുകയാണ് മുൻ സുപ്രീം കോടതി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു.
Can anyone tell me who is this man in civil dress, with his face hidden, beating the students of Jamia, along with the police?? pic.twitter.com/1MmGukxeHB
— Markandey Katju (@mkatju) December 17, 2019
പൊലീസിന്റെ കൺമുന്നിൽ വെച്ച് വിദ്യാർത്ഥികളെ തല്ലുന്ന ചുവന്ന കുപ്പായക്കാരൻ ആര്?,പെൺകുട്ടികൾക്ക് നേരെ ലാത്തിവീശിയ ഉദ്യോഗസ്ഥരുടെ കൈ എന്തുകൊണ്ട് അയാൾക്ക് നേരെ ഉയർന്നില്ല? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |