കട്ടപ്പന: ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗവർണറെ അവഹേളിച്ച ഇർഫാൻ ഹബീബ്, കെ.കെ. രാഗേഷ് എം.പി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫെബ്രുവരി അഞ്ച് മുതൽ കോട്ടയത്ത് ന്യൂനപക്ഷ മോർച്ച നിരാഹാര സത്യാഗ്രഹം ആരംഭിക്കും. ജസ്റ്റിസ് കെമാൽ പാഷയുടെ നിലപാട് വർഗീയത നിറഞ്ഞതാണ്. സുപ്രീംകോടതിയെ വിമർശിക്കുന്ന അദ്ദേഹം വാങ്ങിയ ശമ്പളം തിരികെ നൽകണം. രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കോൺഗ്രസും അവരുടെ കെണിയിൽ പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |