തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിന്റെ അമ്പതാം വാർഷികാഘോഷ പരിപാടിയുടെ ഉദ്‌ഘാടന പ്രസംഗത്തിൽ, സി.അച്യുതമേനോന്റെ പേര് പറയാൻ വിസ്മരിച്ച മുഖ്യമന്ത്രിയെ വിമർശിച്ചു സി.പി.ഐ മുഖപത്രം ജനയുഗം. എഡിറ്റോറിയലിലൂടെയാണ് പിണറായി വിജയനെ കുറ്റപ്പെടുത്തിയത്. ''എം. അച്യുതമേനോന്റെ പേര് പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്നു ആരും കരുതില്ല. മറിച്ചു, അത് ചരിത്രവസ്തുതകളുടെ മനഃപൂർവമായ തമസ്കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നത്"" എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഐക്യകേരളചരിത്രത്തിലെ എക്കാലത്തും അനുസ്മരിക്കപ്പെടേണ്ട നിയമ നിർമാണമാണ് 1970ലെ ഭൂപരിഷ്കരണം.ഐക്യകേരളം രൂപം കൊള്ളുന്ന സമയത്തു ഏതാനും ആയിരങ്ങൾ മാത്രം ഭൂവുടമകളായി ഉണ്ടായിരുന്ന സ്ഥാനത്ത്, 75 ലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റുകയായിരുന്നു ഭൂപരിഷ്കരണത്തിലൂടെ. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നി മൂന്ന് അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നിന് ജനസംഖ്യയിൽ മഹാഭൂരിപക്ഷത്തേയും പ്രാപ്തമാക്കിയ നിയമാമാണത്.
ഭൂപരിഷ്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ടു കഴിഞ്ഞിട്ടും യാഥാർഥ്യങ്ങളെ അംഗീകരിക്കാനും, ചരിത്ര വസ്തുതകളെ മാനിക്കാനും ചിലരെങ്കിലും വിസ്മരിക്കുകയാണ്. ചരിത്രത്തെ വളച്ചൊടിക്കുകയും, ദുർവ്യാഖ്യാനം ചെയ്തും ദേശിയ രഷ്ട്രീയത്തെ കലുഷിതമാക്കുന്ന ഘട്ടത്തിൽ കേരളത്തിന്റെ ചരിത്ര യാഥാർഥ്യങ്ങൾ അംഗീകരിക്കാം വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂക്ഷണമല്ല എന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
ചരിത്രം ഐതിഹ്യങ്ങളോ, കെട്ടുകഥകളോ അല്ല. വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തില രേഖപ്പെടുത്തിയ ചരിത്രത്തെ ഭാവനകൾക്കും, നിക്ഷിപ്ത താല്പര്യങ്ങൾക്കും അനുസൃതമായി ദുർവ്യാഖ്യാനം ചെയ്യുകയാണ് മോദി സർക്കാർ. ആ ചരിത്രനിരാസത്തെ ചോദ്യം ചെയ്യുന്നതിന്റെ മുൻനിരയിലാണ് ഇടതുപക്ഷ സർക്കാർ.എന്നാൽ അത്തരമൊരു ദേശവ്യാപക ചെറുത്തുനിപ്പിന്റെ വിശ്വാസ്യതയെ ആണ് ഭൂപരിഷ്കരണം സംബന്ധച്ച അർധസത്യങ്ങൾ കൊണ്ട് ഇടതു പക്ഷം ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |