ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷക പ്രീതിയാർജിക്കുന്ന കഥാപാത്രങ്ങളിലൂടെ ഗംഭീര തരിച്ചുവരവ് നടത്തിയ താരമാണ് സൈജു കുറുപ്പ്. ചെയ്യുന്ന കഥാപാത്രങ്ങൾ തന്റേതായ രീതിയിലൂടെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നൻ എന്ന കഥാപാത്രവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഈ ചിത്രത്തിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായാണ് സൈജു കുറുപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
പ്രസന്നൻ എന്ന കഥാപാത്രം ചെയ്യുമ്പോൾ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'പയ്യന്നൂർ സ്ലാങ്ങിലാണ് ഡയലോഗുകള്‍ പറയേണ്ടതെന്ന് എനിക്കറിയുമായിരുന്നില്ല. അക്കാര്യം സംവിധായകന്‍ രതീഷ് എന്നോടു പറഞ്ഞതായി ഓര്‍ക്കുന്നില്ല. ഷൂട്ടിനായി കണ്ണൂരെത്തിയപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഏതൊക്കെ രംഗങ്ങളാണ് അടുത്ത ദിവസം എടുക്കുന്നതെന്ന് അറിയാന്‍ അസോസിയേറ്റിനെ വിളിച്ചപ്പോള്‍ സ്‌ക്രിപ്റ്റിലുള്ള സംഭാഷണങ്ങള്‍ പയ്യന്നൂര്‍ സ്ലാങ്ങില്‍ പറയണമെന്നു അറിയിച്ചു. അതോടെ എനിക്ക് ടെൻഷനായി'.- സൈജു പറയുന്നു.
'ഞാൻ നേരെ ചീഫ് അസോസിയേറ്റ് സുധീഷ് ഗോപിനാഥനെ വിളിച്ചു. ഒന്നും പറ്റിയില്ലെങ്കിൽ അഡ്വാന്‍സ് തുക തിരികെ കൊടുത്ത് തിരിച്ചു പോരാം എന്നായിരുന്നു ഞാൻ കരുതിയത്. സുധീഷിനെ വിളിച്ച്, അറയ്ക്കൽ അബുവിന്റെ ഡയലോഗ് പ്രയോഗിച്ചു- ‘എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല സുധീഷേ’! പക്ഷേ, സുധീഷ് എന്നെ വിട്ടില്ല. എന്നെക്കൊണ്ടു കഴിയുമെന്നു ആവര്‍ത്തിച്ചു. ആദ്യ രംഗം മുതൽഅവസാനത്തെ രംഗത്തിന് കട്ട് പറയുന്നതു വരെ അത്രയും ടെന്‍ഷന്‍ അടിച്ചാണ് ഞാൻ അഭിനയിച്ചത്. രാത്രി കിടക്കുമ്പോള്‍ അടുത്ത ദിവസം എങ്ങനെ ചെയ്യും എന്നു ആലോചിച്ച് ടെൻഷനടിക്കാറുണ്ടായിരുന്നു'. - സൈജു കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |