കെ.പി.എ.സി വിട്ടതിനു ശേഷം തനിക്ക് ഏറ്റവു മികച്ച വേഷങ്ങൾ തന്ന സംവിധായകനാണ് സത്യൻ അന്തിക്കാടെന്ന് നടി കെ.പി.എ.സി ലളിത. സിനിമാ അഭിനയം ഏതാണ്ട് നിറുത്തിയ മട്ടായിരുന്നു. അഭിനയിക്കാൻ പറ്റൂമോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് സത്യൻ തന്നെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് ലളിത പറഞ്ഞു. കേരളകൗമുദി ഫ്ളാഷ് പതിനഞ്ച് വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷ പരിപാടിയിലാണ് അവർ മനസു തുറന്നത്.
കെ.പി.എ.സി ലളിതയുടെ വാക്കുകൾ-
'സത്യൻ അന്തിക്കാടിനെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാൻ പറ്റില്ല. ചേട്ടന്റെ (ഭരതൻ) പോക്കോടുകൂടി ഞാൻ സിനിമാ അഭിനയം ഏതാണ്ട് നിറുത്തിയ മട്ടായിരുന്നു. അഭിനയിക്കാൻ പറ്റൂമോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് എന്റെ മക്കളെ കൂട്ടുപിടിച്ചിട്ട് സത്യൻ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നത്. എന്റെ മക്കൾക്കും ആഗ്രഹമുണ്ടായിരുന്നു ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന്. അങ്ങനെയാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന പടത്തിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞത്.
ഞാൻ എവിടെയും പറയുന്ന കാര്യമാണ്, കെ.പി.എ.സി വിട്ടതിനു ശേഷം എനിക്ക് ഏറ്റവു മികച്ച വേഷങ്ങൾ തന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. എല്ലാപടത്തിലും എന്തെങ്കിലുമൊരു വ്യത്യസ്‌ത വേഷം എനിക്ക് തരാറുണ്ട്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ മകൻ സംവിധാനം ചെയ്യുന്ന പടത്തിലും വളരെ വ്യത്യസ്‌മായ വേഷം ചെയ്യാൻ കഴിഞ്ഞു. ഇതുവരെയ്‌ക്കും അങ്ങനെ ഒരു ക്യാരക്‌ടർ ഞാൻ ചെയ്‌തിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെ പറയാം'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |