ആപ്പിളും പേരയ്ക്കയുമൊക്കെ കഴിക്കാൻ വേണ്ടി മുറിച്ചുകഴിഞ്ഞാൽ എളുപ്പത്തിൽ കേടാകുന്ന വിഭാഗത്തിൽപ്പെടുന്നവയാണ്..എന്നാൽ ഇവ കേടാകെ സൂക്ഷിക്കാൻ ചില നുറുങ്ങുവിദ്യകളുണ്ട്,
ആപ്പിൾ മുറിച്ചുകഴിഞ്ഞാൽ പെട്ടെന്ന് നിറവ്യത്യാസമുണ്ടാകും.. ആപ്പിൾ മുറിച്ചാൽ ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഇതിൽ അല്പം ആപ്പിൾ സിഡാർ വിനിഗർ തളിച്ച് ഒരു പാത്രത്തിൽ വായു കടക്കാതെ അടച്ചു സൂക്ഷിക്കുക. അല്ലെങ്കിൽ അൽപം നാരങ്ങാ നീരോ പഞ്ചസാരയോ തളിച്ചാലും മതിയാകും.
ഇതുപോലെ മുറിച്ചാൽ നിറം മാറുന്ന മറ്റൊന്നാണ് പേരയ്ക്ക. അയൺ അടങ്ങിയിരിക്കുന്നതു കൊണ്ട് പേരയ്ക്ക മുറിച്ചാലും പെട്ടെന്നു നിറം മാറും. ഇതിൽ അല്‍പം നാരങ്ങാനീരോ പെപ്പറോ ഉപയോഗിച്ചാൽ നിറം മാറാതിരിക്കും. അവക്കാഡോയും മുറിച്ചാൽ അല്‍പം നാരങ്ങാനീര് തളിച്ച് ഒരു പാത്രത്തിൽ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ചെറുനാരങ്ങാ മുറിച്ചാൽ ചെറുനാരങ്ങ ഒരു പോളിത്തീൻ ബാഗിൽ പൊതിഞ്ഞു സൂക്ഷിക്കാം. ഇങ്ങനെ ദിവസങ്ങളോളം ഫ്രിഡ്ജിൽ ഇത് വച്ചാലും ഇതിലെ ജ്യൂസ് നഷ്ടമാകില്ല. ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചാൽ തണ്ണിമത്തന്റെ പുതുമ നഷ്ടമാകില്ല.
പപ്പായ മുറിച്ച കഷ്ണം ആണെങ്കിൽ അതൊരു കടലാസിൽ ല്‍ പൊതിഞ്ഞു ഫ്രിഡ്ജിൽ വെയ്ക്കാം. തൊലി കളഞ്ഞ കഷ്‌ണങ്ങൾ ആണെങ്കിൽ ഒരു പാത്രത്തിലിട്ട് അതിനു മുകളിൽ പ്ലാസ്റ്റിക് പൊതിഞ്ഞു സൂക്ഷിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |