
കൊച്ചി: ഇലക്ട്രിക് വാഹനങ്ങളുടെ ഉടമസ്ഥതയും ഉപയോഗവും കൂടുതൽ എളുപ്പവും ആശങ്കാരഹിതവുമാക്കുന്നതിന് പുതിയ ബൈബാക്ക് പദ്ധതി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹന വിപണിയിൽ ആദ്യമായാണ് ഇത്തരം പദ്ധതിയെന്ന് കമ്പനി പറയുന്നു. അഞ്ച് വർഷത്തേക്കാണ് അഷ്യവേർഡ് ബൈബാക്ക്. ഇതുവഴി ഇ.വി വാഹനങ്ങൾക്ക് നിശ്ചിത കാലാവധിക്ക് ശേഷം ഉറപ്പുള്ള പുനർവില്പന മൂല്യം നൽകുന്ന ആദ്യ കാർ ബ്രാൻഡായി എം.ജി മോട്ടോർ മാറുമെന്നും കമ്പനി പറയുന്നു.
പദ്ധതിയിലൂടെ ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ച് മൂന്ന്, നാല്, അഞ്ച് വർഷങ്ങൾക്കുശേഷം ഉറപ്പുള്ള പുനർവില്പന മൂല്യം ലഭിക്കും. മൂന്നു വർഷത്തിനുശേഷം 60 ശതമാനം പുനർവില്പന മൂല്യം ഉറപ്പുനൽകുന്നതാണ് പദ്ധതി. മൂന്നു വർഷം വരെ പഴക്കമുള്ളതോ വർഷത്തിൽ പരമാവധി 60,000 കിലോമീറ്റർ വരെ ഉപയോഗിച്ചതോ ആയ വാഹനങ്ങൾക്ക് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും.
വാഹനത്തിന്റെ മൂല്യനഷ്ടത്തെക്കുറിച്ചുള്ള ആശങ്ക കുറയ്ക്കാനും പുതിയ ഇ.വി മോഡലിലേക്ക് മാറാനും പദ്ധതി സഹായിക്കുമെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്റോത്ര പറഞ്ഞു. തെരഞ്ഞെടുത്ത കാലാവധിയുടെ അവസാനം ഉപഭോക്താക്കൾക്ക് വാഹനം തുടർന്ന് ഉപയോഗിക്കാനും തിരിച്ചുനൽകാനും പുതിയ ഇലക്ട്രിക് വാഹനവുമായി കൈമാറ്റം നടത്താനും അവസരമുണ്ടാകും. ഇതിലൂടെ ഇ.വി വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസവും സ്വീകാര്യതയും വർദ്ധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
+
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |