ആത്മജ്ഞാനം അതിസുലഭം എന്ന് രമണ മഹർഷി പ്രസ്താവിച്ചിട്ടുണ്ട്, ആത്മസാക്ഷാത്കാരം എന്നത് അസ്തിത്വത്തിലെ ഏറ്റവും ലളിതമായ കാര്യമാണെന്നാണ് അതിനർത്ഥം . അത് ബുദ്ധിമുട്ടുള്ളഒരു കാര്യമേ അല്ല. ഉള്ളിലുള്ളത് അനുഭവിക്കാൻ നിങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാവുക?നിങ്ങൾക്ക് ഒരേ സമയം അതിനോട് താത്പര്യവും, താത്പര്യമില്ലായ്മയും ഉണ്ട് എന്നതാണ് പ്രശ്നം. ആത്മജ്ഞാനം ലഭിക്കാൻ അദ്ധ്വാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. അത്തരത്തിലുള്ള പാതയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ അടുത്തുള്ള മുറിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. കെട്ടിടത്തിന്റെ ഭൂമിശാസ്ത്രം നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ ശരിയായവഴിയിലേക്ക് തിരിയുകയും ആ മുറിയിലേക്ക് പോവുകയും ചെയ്യും. എന്നാൽ മുറിയിലേക്ക് എങ്ങനെ പോകണമെന്നതിനെ കുറിച്ച് നിങ്ങൾക്ക് ഒരു ധാരണയുമില്ലെങ്കിൽ, നിങ്ങൾ ലോകം മുഴുവൻ ചുറ്റിതിരിഞ്ഞ് ജനലിലൂടെ ആ മുറിയിലെത്തിയേക്കാം. അങ്ങനെ നിങ്ങൾക്ക് മുറിയിൽ പ്രവേശിക്കാൻ സാധിച്ചേക്കാം. അങ്ങനെയും യാത്ര ചെയ്യാം. പക്ഷേ അങ്ങനെ ചെയ്യുന്നത് തികച്ചും ബുദ്ധിശൂന്യമായ കാര്യമാണ്. ചുറ്റിവളഞ്ഞുള്ള ആലോകയാത്രയിൽ നിങ്ങൾക്ക് എന്തെല്ലാം തടസ്സങ്ങളുണ്ടാവുമെന്ന് ആർക്കറിയാം.
കുറച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ആയിരക്കണക്കിനാളുകൾ യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു, അതിൽ ഒട്ടേറെപ്പേർ സമുദ്രത്തിൽ തന്നെ ഇല്ലാതായി. ആകെ ഒരു വാസ്കോഡി ഗാമ മാത്രം അതിൽ വിജയിച്ചു. അതായത് അടുത്ത മുറിയിലേക്ക് പോകാൻ നിങ്ങൾ ഈ ലോകം മുഴുവൻ കറങ്ങിയാലും, അവിടെത്താനുള്ള സാധ്യത വളരെവിരളമാണ്. അടുത്ത മുറിയിലേക്ക് പോകാൻ നിങ്ങൾ തിരിയണം. ഇപ്പോൾ നിങ്ങളുടെ നിഴൽ മുന്നിലുണ്ടെന്നു കരുതുക, നിങ്ങൾ ആ അന്ധകാരം ആഗ്രഹിക്കുന്നില്ല; അതിനെ നിങ്ങളുടെ ജീവിതത്തിൽ നിന്നൊഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു; അതിനായി ആദ്യം നിങ്ങൾ വേഗത്തിൽ നടക്കുന്നു, പക്ഷെ നിഴൽ അതിലും വേഗത്തിൽ നിങ്ങളുടെ മുന്നിലേക്ക് പോകും.
അപ്പോൾ നിങ്ങൾ ഓടും, എന്നാൽ അത് നിങ്ങളെക്കാൾ വേഗത്തിൽ ഓടും. നിങ്ങൾ വീണ്ടും വീണ്ടും ഓടുന്നു, അപ്പോൾ അത് അതിലും വേഗത്തിൽ നിങ്ങളുടെ മുന്നിൽ ഓടിക്കൊണ്ടേയിരിക്കും. നിങ്ങൾ ഇങ്ങനെ തുടർന്നുകൊണ്ടിരുന്നാൽ അത് തീർച്ചയായും നിങ്ങളെ ഭ്രാന്തിലേക്ക് നയിക്കും.
നിങ്ങൾ തിരിഞ്ഞു നടക്കുന്നില്ലെങ്കിൽ, അവസ്ഥ ഇതുപോലെയാകും. ഒന്ന് തിരിഞ്ഞു നടന്നാൽ നിഴൽ നിങ്ങളുടെ പിന്നിലാവും അത്രയേ ചെയ്യേണ്ടതുള്ളൂ. എന്നാൽ നിങ്ങൾക്ക് തിരിയാൻ താത്പര്യമില്ല, നിങ്ങളിപ്പോൾ പോകുന്ന അതേ വഴിയിലൂടെ തന്നെ അവിടെയെത്താൻ ആഗ്രഹിക്കുന്നു. അതും സാദ്ധ്യമാണ്, പക്ഷേ അതൊരു ചുറ്റിവളഞ്ഞ ലോകയാത്ര ആയിപ്പോകും. നിങ്ങൾ ബോധപൂർവം, അനുകൂലമായ മാറ്റത്തിലൂടെ ആത്മസാക്ഷാത്കാരം, സരളമായും എളുപ്പത്തിലും കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |