കാരറ്റ് സൂപ്പ് രോഗപ്രതിരോധശേഷിയും സൗന്ദര്യവും ലഭിക്കാൻ ഏറ്റവും എളുപ്പ വഴിയാണ്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ കാരറ്റിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട് . ഇവ ആരോഗ്യത്തിന് ഹാനികരമായ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു. മാനസിക ആരോഗ്യം വർദ്ധിപ്പിക്കും. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കും. കാരറ്റ് സൂപ്പ് ആഴ്ചയിൽ നാല് പ്രാവശ്യമെങ്കിലും കഴിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കവും മാർദ്ദവവും നേടാം. കലോറി കുറവുള്ള കാരറ്റ് സൂപ്പ് അമിതവണ്ണം നിയന്ത്രിക്കാൻ സഹായകമാണ്. ആസ്ത്മ, ജലദോഷം എന്നിവയെ പ്രതിരോധിക്കും. കാരറ്റ് മൂന്നെണ്ണം, ആപ്പിൾ തൊലിയോടു കൂടിയത് ഒരെണ്ണം, സെലറി തണ്ട് രണ്ടെണ്ണം, വെളുത്തുള്ളി നാലെണ്ണം, ഇവ അരിഞ്ഞ് രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിച്ച് തണുപ്പിച്ച ശേഷം മിക്സിയിൽ അടിച്ചെടുത്ത് കുരുമുളക് പൊടിയും ചേർത്ത് സൂപ്പ് തയാറാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |