മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
തൊഴിൽ പുരോഗതി. അനിശ്ചിതത്വം പരിഹരിക്കും. ക്രമാനുഗതമായ പുരോഗതി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സമാന ചിന്താഗതിക്കാരുമായി ചർച്ചകൾ. ശമ്പള വർദ്ധനവ് ഉണ്ടാകും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സൽകീർത്തിയുണ്ടാകും. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. വിദേശത്തു വസിക്കുന്നവർക്ക് നന്മ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുണ്യക്ഷേത്ര ദർശനം. സത്യസന്ധവും നീതിയുക്തവുമായ സമീപനം. സർവാദരങ്ങൾ ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മക്കൾക്ക് ഉന്നത വിജയം. ആഹ്ളാദവും ആത്മാഭിമാനവും. സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നീതിപൂർവമുള്ള പ്രവർത്തനം. പരിചയ സമ്പന്നരുടെ സഹായം. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ ആശയങ്ങളും ചിന്തകളും അർഥവ്യാപ്തിയോട് കൂടിയ പ്രവർത്തനം. ഉപരി പഠനത്തിന് ചേരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. വിദ്യാർത്ഥികൾക്ക് ഉത്സാഹം. പുതിയ തലങ്ങളിൽ പ്രവർത്തിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജീവിത നിലവാരം വർദ്ധിക്കും. ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതികൾ. ആധ്യാത്മീകാത്മീയ കാര്യങ്ങളിൽ താത്പര്യം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
നല്ല ആശയങ്ങൾ സമാധാനത്തിനു അവസരം. ഉന്നതരുടെ നേതൃത്വത്തിൽ പദ്ധതികൾ. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മവിശ്വാസം വർദ്ധിക്കും. സർവകാര്യ വിജയം. പ്രശ്നങ്ങളെ നേരിടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കും. ആസൂത്രിത പ്രവർത്തനങ്ങൾ. അനുകൂല വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |