ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീൻ ബാഗിൽ സ്ത്രികളുടെ നേതൃത്വത്തിൽ നടന്ന സമരം ദേശീയ ശ്രദ്ധ നേടിയിരുന്നു. പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നും പങ്കെടുക്കുന്നതായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. Mj Khan Indian എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം വൈറലായിരുന്നു. അഭിഭാഷക ദീപിക സിംഗ് രജാവത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലും ഇതേ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ഫോട്ടോ വ്യാജമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ ചിത്രം 'ഡെക്കാൻ ക്രോണിക്കിളി'ൽ 2016 ഫെബ്രുവരി 13ന് പ്രസിദ്ധീകരിച്ചതാണ്. മുംബയിലെ ചേരികൾ പൊളിക്കുന്നതിനെതിരെ നടന്ന നിരാഹാര സത്യാഗ്രഹത്തിൽ യശോദ ബെൻ പങ്കെടുക്കുന്നതിന്റെ ചിത്രമാണിതെന്നും ആസാദ് മൈതിനിയിലാണ് ഈ പ്രതിഷേധം നടന്നതെന്നും എ.എൽ.ടി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതേ ഫോട്ടോ തന്നെ 'ദ ഹിന്ദു'വിലും 'മിഡ് -ഡേ', 'ക്യാച്ച് ന്യൂസ്' തുടങ്ങിയ മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |