ദാവോസ്: ഇന്ത്യയുടെ വളർച്ചാനിരക്കിലെ മാന്ദ്യം താത്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോർജിയേവ. ഇന്ത്യയുടെ വളർച്ചാനിരക്ക് വരും വർഷങ്ങളിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു. ദാവോസിൽ നടക്കുന്ന ലോകസാമ്പത്തിക ഉച്ചകോടിയിലാണ് ക്രിസ്റ്റലീനയുടെ പരാമർശം.
ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം 2019നേക്കാളും മെച്ചപ്പെട്ട വർഷമായിരിക്കും 2020 എന്നും അവർ പറഞ്ഞു. യു.എസ് -ചൈന വ്യാപാര യുദ്ധം അയയുന്നതും നികുതി കുറഞ്ഞതും ആഗോള സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുമെന്നും ക്രിസ്ലീന കൂട്ടിച്ചേർത്തു.
അതേസമയം, 3.3 ശതമാനമെന്ന വളർച്ച നിരക്ക് ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഒട്ടും ഗുണകരമല്ലെന്നും അവർ വിലയിരുത്തി. ഘടനാപരമായ മാറ്റങ്ങൾ വിവിധ സമ്പദ്വ്യവസ്ഥകളിൽ ആവശ്യമാണെന്ന് ക്രിസ്റ്റലീന ജോർജിയേവ വ്യക്തമാക്കി.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും പ്രതീക്ഷിത വളർച്ചാനിരക്കുകൾ കഴിഞ്ഞദിവസം ഐ.എം.എഫ്. വെട്ടിക്കുറച്ചിരുന്നു. നടപ്പ് സാമ്പത്തികവർഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാനിരക്ക് 6.1 ശതമാനത്തിൽനിന്ന് 4.8 ശതമാനത്തിലേക്കാണ് വെട്ടിക്കുറച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |